കൊച്ചി:കോടതിയലക്ഷ്യക്കേസില്‍ തനിക്കെതിരെ കുറ്റപത്രം സമര്‍പ്പിക്കുന്നത് തടയണമെന്നാവശ്യപ്പെട്ടുകൊണ്ട് എം.വി ജയരാജന്‍ ഇന്ന് സുപ്രീംകോടതിയില്‍ ഹരജി സമര്‍പ്പിക്കും. ‘ശുംഭന്‍’ പ്രയോഗത്തില്‍ നാളെ കുറ്റപത്രം സമര്‍പ്പിക്കാനിരിക്കെയാണ് ജയരാജന്‍ ഹരജി നല്‍കുന്നത്.

‘ശുംഭന്‍’ എന്നത് മോശമായ പ്രയോഗമല്ലെന്ന് അദ്ദേഹം പറയുന്നു. കോടതിയ്‌ക്കെതിരായി താനൊന്നും ചെയ്തിട്ടില്ലെന്നു വാദിക്കുന്ന ജയരാജന്‍ ‘ശുംഭന്‍’ എന്ന വാക്കിന് ‘സ്വയംപ്രകാശിക്കുന്നവന്‍’ എന്നാണ് ശബ്ദതാരാവലിയിലെ അര്‍ത്ഥമെന്നും അദ്ദേഹം പറയുന്നു.

പാതയോരത്ത് പൊതുയോഗം പാടില്ലെന്ന ഹൈക്കോടതിവിധി ദൗര്‍ഭാഗ്യകരമാണെന്നും ഏതാനുംചില ശുംഭന്‍മാര്‍ പുറപ്പെടുവിക്കാനാവില്ലെന്നുമായിരുന്നു ജയരാജന്‍ പറഞ്ഞത്. ജനങ്ങളുടെ സഞ്ചാരസ്വാതന്ത്ര്യം തടസ്സപ്പെടുത്താതെ തന്നെ പൊതുയോഗങ്ങള്‍ നടത്താന്‍ കഴിയുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.