കൊച്ചി: സി.പി.ഐ.എം നേതാവ് എം.വി ജയരാജനെതിരെയുള്ള ഹരജി പരിഗണിക്കുന്നത് ഹൈക്കോടതി ഈ മാസം 20ലേക്ക് മാറ്റി. അന്നേ ദിവസം നേരിട്ട് കോടതിയില്‍ ഹാജരാകണമെന്ന് ജയരാജനെതിരായ കോടതിയലക്ഷ്യ ഹരജി പരിഗണിക്കുന്ന ജസ്റ്റിസുമാരായ പി.കെ ബര്‍ക്കത്തലി, എ.കെ ബഷീര്‍ എന്നിവര്‍ നിര്‍ദേശിച്ചു.

കഴിഞ്ഞ ജൂണിലാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. പൊതു യോഗത്തിനെതിരെയുള്ള ഹൈക്കോടതി വിധിയെ വിമര്‍ശിച്ച് സംസാരിച്ചതിനെ തുടര്‍ന്നാണ് ജയരാജനെതിരെ ഹരജി നല്‍കിയത്. ജഡ്ജുമാരെ ശുംഭന്‍മാര്‍ എന്ന് വിളിച്ചത് കോടതിയലക്ഷ്യമാണെന്നണ് ഹരജിക്കാരന്റെ വാദം.