Administrator
Administrator
സിനിമയും രാഷ്ട്രീയവും നല്ല കോമ്പിനേഷന്‍: ജയപ്രദ
Administrator
Wednesday 7th September 2011 8:33pm

Jayaprada malayalam interviewസൗന്ദര്യദേവതയാലും കലാദേവതയാലും ഒരുപോലെ അനുഗ്രഹിക്കപ്പെട്ടവളാണ് ജയപ്രദ. സിനിമയുടെ ഉയര്‍ച്ചയും താഴ്ചയും തിരിച്ചറിഞ്ഞ് മൂന്ന് പതിറ്റാണ്ടുകളായി സിനിയ്‌ക്കൊപ്പമുണ്ട് ഈ അപൂര്‍വ പ്രതിഭ. ബോളിവുഡിലും കോളിവുഡിലും, മോളിവുഡിലും തിളങ്ങി. സിനിമയ്ക്കും രാഷ്ട്രീയത്തിനും വേണ്ടി മാറ്റിവെച്ച ജീവിതം. കാലത്തിനും മായ്ക്കാനാവാത്ത സൗന്ദര്യം. ഇതൊക്കെയാണ് ജയപ്രദയെ വ്യത്യസ്തയാക്കുന്നത്.

നീണ്ട ഇടവേളയ്ക്കുശേഷം നടി വീണ്ടും മലയാളത്തിലേക്കെ- ത്തുകയാണ്. ബ്ലെസിയുടെ പ്രണയത്തിലൂടെ… പ്രണയത്തിന്റെ വിശേഷങ്ങള്‍ ജയപ്രദ പങ്കുവെയ്ക്കുന്നു.


‘പ്രണയ’ത്തിലെ നിങ്ങളുടെ കഥാപാത്രമായ ഗ്രെയ്‌സ് മാത്യുവിനെ എങ്ങനെ നോക്കികാണുന്നു?

എന്റെ അഭിനയ ജീവിതത്തില്‍ എന്നെന്നും ഓര്‍ക്കുന്ന കഥാപാത്രങ്ങളിലൊന്നായിരിക്കും ഗ്രെയ്‌സ് മാത്യു. അഭിനയ സാധ്യതയുള്ള വേഷങ്ങള്‍ ചെയ്യുന്നതില്‍ കൂടുതല്‍ ശ്രദ്ധിച്ചിരുന്ന എനിക്ക് ചെയ്യാന്‍ ഏറെ ബുദ്ധിമുട്ടായി തോന്നിയ കഥാപാത്രങ്ങളിലൊന്നായിരുന്നു ഇത്. നല്ലൊരു തിരക്കഥയും ഊര്‍ജ്ജസ്വലരായ ടീമുമാണ് ഞങ്ങളുടെ വിജയം. മോഹന്‍ലാലിനെയും അനുപംഖേറിനെയും പോലുള്ള മികച്ച നടന്‍മാര്‍ക്കൊപ്പം അഭിനയിക്കാന്‍ കഴിഞ്ഞത് വളരെ ഭാഗ്യമായി തോന്നി.

‘പ്രണയ’മെന്നാണ് സിനിമയ്ക്ക് പേര് നല്‍കിയിരിക്കുന്നത്. പ്രണയത്തിന് നിങ്ങള്‍ എത്രത്തോളം പ്രാധാന്യം നല്‍കുന്നുണ്ട്?

മൂന്ന് പതിറ്റാണ്ടുകാലം സിനിമാ വ്യവസായലോകത്ത് പിടിച്ചുനിന്ന എന്നെപ്പോലുള്ളൊരുവള്‍ എങ്ങനെയാണ് പ്രണയം എന്നുപേരുള്ള ചിത്രത്തിലെ നായികാ കഥാപാത്രത്തെ അവതരിപ്പിക്കുക എന്ന് പലരും അത്ഭുതത്തോടെ ചോദിച്ചിട്ടുണ്ട്. എല്ലായിടത്തും പ്രണയമുണ്ടെന്നും, സ്‌നേഹമില്ലാതെ ലോകത്ത് ഒരു ബന്ധവും നിലനില്‍ക്കില്ലെന്നുമായിരുന്നു എന്റെ ഉത്തരം. പ്രണയത്തിന്റെ കാര്യത്തില്‍ പ്രായം എന്നൊരു തടസമില്ല. ഈ ലോകം തന്നെ പ്രണയത്താല്‍ ചുറ്റപ്പെട്ടതാണെന്നാണ് എനിക്ക് തോന്നുന്നത്.

അടുത്ത പേജില്‍ തുടരുന്നു

Advertisement