ചെന്നൈ: അതിരപ്പിള്ളി ജലവൈദ്യുത പദ്ധതി നയത്തില്‍ മാറ്റമില്ലെന്ന് കേന്ദ്ര പരിസ്ഥിതി മന്ത്രി ജയന്തി നടരാജന്‍ പറഞ്ഞു. അതിരപ്പിള്ളിയുള്‍പ്പടെയുള്ള എല്ലാ കാര്യങ്ങളിലും മുന്‍മന്ത്രി ജയറാം രമേശ് തുടര്‍ന്നുവന്ന നയങ്ങള്‍ പിന്തുടരുമെന്നും അവര്‍ അറിയിച്ചു. പാരിസ്ഥിതിക അനുമതി റിപ്പോര്‍ട്ടുകള്‍ പദ്ധതി നടപ്പാക്കുന്നതിന് അനിവാര്യമാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.