തമിഴില്‍ വീണ്ടും ഒരു വിജയത്തിനായി രവി-രാജ ജോഡി ഒന്നിക്കുന്നു. തില്ലാലങ്കടി എന്ന ചിത്രത്തിന് ശേഷം ഇരുവരും ഒന്നിക്കുന്ന ചിത്രം ഉടന്‍ പുറത്തിറങ്ങുമെന്നാണ് അറിയുന്നത്.

Ads By Google

ആക്ഷന്‍ ത്രില്ലര്‍ ചിത്രമാണ് ജയം രവിയെ വെച്ച് എടുക്കാന്‍ പോകുന്നതെന്നാണ് സംവിധായകന്‍ രാജ പറയുന്നത്. ചിത്രത്തിന്റെ തിരക്കഥ തയ്യാറാക്കിയത് താന്‍ തന്നെയാണെന്നും തിരക്കഥ ഏതാണ്ട് പൂര്‍ണമായതായും അദ്ദേഹം പറഞ്ഞു.

ചിത്രത്തിന്റെ തിരക്കഥയില്‍ എനിക്ക് ഏറെ പ്രതീക്ഷയുണ്ട്. ഇത് കുറേ നാളായി മനസില്‍ കിടക്കുന്ന കഥയായിരുന്നു. പ്രണയത്തിനും ആക്ഷനും പ്രാധാന്യം നല്‍കുന്ന ചിത്രമാണ് ഇത്.

ആക്ഷനും കോമഡിക്കും പ്രണയത്തിനും ഒരു പോലെ പ്രാധാന്യം നല്‍കുന്ന ചിത്രം രവിയുടെ കയ്യില്‍ ഭദ്രമായിരിക്കുമെന്ന് വിശ്വാസമുണ്ടെന്നും സംവിധായകന്‍ പറയുന്നു.