എഡിറ്റര്‍
എഡിറ്റര്‍
ശിരുവാണിയില്‍ അണക്കെട്ട് നിര്‍മ്മിക്കാന്‍ കേരളത്തെ അനുവദിക്കരുതെന്ന് ജയലളിതയുടെ കത്ത്
എഡിറ്റര്‍
Thursday 21st June 2012 10:24am

jayalalithaന്യൂദല്‍ഹി: അട്ടപ്പാടിയിലെ ശിരുവാണി പുഴയില്‍ അണക്കെട്ട് നിര്‍മ്മിക്കാനുള്ള കേരളത്തിന്റെ നീക്കം അനുവദിക്കരുതെന്നാവശ്യപ്പെട്ട് തമിഴ്നാട് മുഖ്യമന്ത്രി ജയലളിത പ്രധാനമന്ത്രി മന്‍മോഹന്‍സിംഗിന് കത്തയച്ചു. അട്ടപ്പാടിയില്‍ അണക്കെട്ട് നിര്‍മ്മിക്കുന്നതോടെ കോയമ്പത്തൂരില്‍ ജലക്ഷാമമുണ്ടാകുമെന്നാണ് കത്തില്‍ അറിയിച്ചിരിക്കുന്നത്.

അട്ടപ്പാടി മേഖലയിലെ ജലക്ഷാമം പരിഹരിക്കുന്നതിനായാണ് പുതിയ അണക്കെട്ടിനെ കുറിച്ച് കേരളം ആലോചിച്ചത്. ഇതിനായി ചിറ്റൂര്‍ പുഴയില്‍ 4.5 ടി എം സി അടി ശേഷിയുള്ള ഡാം നിര്‍മ്മിക്കാനായിരുന്നു കേരളം ഉദ്ദേശിച്ചത്.

എന്നാല്‍ ഈ ഡാം വരുന്നതോടെ ഭവാനി നദിയിലേക്കുള്ള നീരൊഴുക്ക് കുറയാന്‍ സാധ്യതയുണ്ട്. ശിരുവാണിയില്‍ നിന്ന് ഭവാനി  നദി വഴിയാണ് തമിഴ്‌നാടിന് വെള്ളം നല്‍കുന്നത്. ഡാം വരുന്നതോടെ കോയമ്പത്തൂര്‍ ഭാഗത്തേക്കുള്ള ജലവിതരണം തടസ്സപ്പെടുമെന്നും ജയലളിത കത്തില്‍ പറഞ്ഞു. കാവേരി ട്രൈബ്യൂണലിന്റെ അന്തിമവിധിക്ക് വിരുദ്ധമാണ് കേരളത്തിന്റെ നീക്കമെന്നും ജയലളിത കത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.

Advertisement