ചെന്നൈ: ജൂലൈയില്‍ നടക്കാനിരിക്കുന്ന ഇരുപതാമത് ഏഷ്യന്‍ അത്‌ലറ്റിക് ഗെയിംസിന് വേദിയൊരുക്കാന്‍ തയാറല്ലെന്ന് തമിഴ്‌നാട് സര്‍ക്കാര്‍.

Ads By Google

Subscribe Us:

ശ്രീലങ്കയെ ഗെയിംസില്‍ നിന്നും വിലക്കണമെന്ന തമിഴ്‌നാടിന്റെ ആവശ്യം  കേന്ദ്രസര്‍ക്കാര്‍ അവഗണിച്ചതില്‍ പ്രതിഷേധിച്ചാണ് തമിഴ്‌നാടിന്റെ ഈ തീരുമാനം.

തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയാണ് ഇക്കാര്യം അറിയിച്ചത്. ശ്രീലങ്കന്‍ സേന തമിഴ് വംശജര്‍ക്ക് നേരെ നടത്തിയ യുദ്ധക്കുറ്റങ്ങളില്‍
പ്രതിഷേധിച്ചാണ് തീരുമാനം.

ശ്രീലങ്കയുടെ പങ്കാളിത്തം തമിഴ്ജനതയെ വേദനിപ്പിക്കുമെന്നും  ഇതാണ് വേദി നിഷേധിക്കുന്നതിന് പിന്നിലെന്നും  ജയലളിത പറഞ്ഞു.
20 വര്‍ഷത്തിന് ശേഷമാണ് ഏഷ്യന്‍ അത്‌ലറ്റിക് ഗെയിംസിന് ഇന്ത്യ വേദിയാകുന്നത്.

തമിഴ്‌നാട്ടില്‍   ഗെയിംസിന് ചെന്നൈയില്‍ വേദിയൊരുക്കുമെന്നാണ് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചിരുന്നത്. വേദി അനുവദിക്കുന്നതില്‍ നിന്നും  തമിഴ്‌നാട് പിന്‍മാറിയതോടെ ഗെയിംസിന്റെ നടത്തിപ്പ് അനിശ്ചിതത്വത്തിലായിരിക്കുകയാണ്.

എല്‍.ടി.ടി നോതാവ്  വേലുപ്പിള്ള പ്രഭാകരന്റെ 12 വയസുള്ള മകനെ ശ്രീലങ്കന്‍ സൈന്യം വെടിവെച്ചു കൊന്നത് യുദ്ധക്കുറ്റമാണെന്നും ജയലളിത ബുധനാഴ്ച ആരോപിച്ചിരുന്നു.