Categories

മുല്ലപ്പെരിയാര്‍: ദുരന്തനിവാരണ സമിതി വേണ്ടെന്ന് ജയലളിത

തിരുവനന്തപുരം: മുല്ലപ്പെരിയാര്‍ ഡാമിന്റെ സുരക്ഷിതത്വം പരിശോധിക്കാന്‍ ദേശീയ ദുരന്തനിവാരണ അതോറിറ്റി വിദഗ്ധരെ ചുമതലപ്പെടുത്തിയ തീരുമാനം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രി മന്‍മോഹന്‍സിംഗിന് ജയലളിതയുടെ കത്ത്. ദേശീയ ദുരന്തനിവാരണ അതോറിറ്റി ഈ വിഷയത്തില്‍ ഇടപെടേണ്ട ആവശ്യമില്ലെന്ന് ജയലളിത കത്തില്‍ ചൂണ്ടിക്കാട്ടുന്നു.

കേരളത്തില്‍ ആവശ്യം പരിഗണിച്ചാണ് പ്രധാനമന്ത്രി ഈ തീരുമാനമെടുത്തതെന്ന് ജയലളിത ചൂണ്ടിക്കാട്ടുന്നു. ദുരന്തനിവാരണസമിതിയില്‍ റൂര്‍ക്കി ഐ.ഐ.ടിയിലെ വിദഗ്ധന്‍ പ്രഫ ഡി.കെ പോളിനെ ഉള്‍പ്പെടുത്തിയതിനെ ജയലളിത കത്തില്‍ കുറ്റപ്പെടുത്തുന്നുണ്ട്. റിക്ടര്‍ സ്‌കെയിലില്‍ 6ന് മുകളില്‍വരുന്ന ഭൂകമ്പം താങ്ങാനുള്ള ശേഷി മുല്ലപ്പെരിയാറിനില്ലെന്ന് റൂര്‍ക്കി ഐ.ഐ.ടി പഠന റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിരുന്നു. ഈ റിപ്പോര്‍ട്ട് തയ്യാറാക്കിയ സംഘത്തിലുള്‍പ്പെട്ടയാളായിരുന്നു ഡി.കെ പോള്‍.

മുല്ലപ്പെരിയാര്‍ വിഷയം ഇപ്പോള്‍ സുപ്രീംകോടതിയുടെ പരിഗണനയിലാണ്. ഫെബ്രുവരിയോടെ കോടതി ഇക്കാര്യത്തില്‍ തീരുമാനമെടുക്കാനാണ് സാധ്യത. ഈ സാഹചര്യത്തില്‍ ഇങ്ങനെയൊരു സമിതിയുടെ ആവശ്യമില്ലെന്നും ജയലളിത പറയുന്നു.

Malayalam news

Kerala news in English

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.