മധുരൈ: വധഭീഷണി അവഗണിച്ച് ഓള്‍ ഇന്ത്യ അണ്ണാ ഡി എം കെ നേതാവ് ജയലളിത നയിക്കുന്ന റാലി ഇന്ന് മധുരൈയില്‍ നടക്കും. മുല്ലപ്പെരിയാര്‍ വിഷയത്തില്‍ തമിഴരുടെ വികാരം സംരക്ഷിക്കുന്നതില്‍ കരുണാനിധി സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്ന് ആരോപിച്ചാണ് റാലി.

മധുരൈ സന്ദര്‍ശനം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പത്തിലധികം ഭീഷണിക്കത്തുകള്‍ ഇതിനികം തന്നെ ജയലളിതയ്ക്ക് ലഭിച്ചിട്ടുണ്ട്. നിരവധി തവണ ഫോണിലും ഭീഷണി ലഭിച്ചിരുന്നു. ഇതേത്തുടര്‍ന്ന് കനത്ത സുരക്ഷയാണ് മധുരൈയില്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഡി എം കെ പ്രവര്‍ത്തകരാണ് തനിക്കെതിരേ ഭീഷണി മുഴക്കുന്നതെന്ന് ജയലളിത ആരോപിച്ചിരുന്നു.