ചെന്നൈ: 2 ജി സ്പെക്ട്രം അഴിമതി ആരോപണ വിധേയനായ ഡിഎംകെ മന്ത്രി എ രാജയെ പുറത്താക്കിയാല്‍ എഐഎഡിഎംകെ കേന്ദ്രസര്‍ക്കാറിനെ പിന്തുണയ്ക്കാമെന്ന് ജയലളിത. രാജയെ പുറത്താക്കിയാല്‍ കേന്ദ്രസര്‍ക്കാര്‍ വിഴുമെന്ന ഭയത്താലാണ് കോണ്‍ഗ്രസ്സ് നടപടിയെടുക്കാന്‍ ഭയക്കുന്നത്.

എന്നാല്‍ ഡിഎംകെ യുടെ 16 എംപി മാരുടെ പിന്തുണ നഷ്ടമായാല്‍ അത് സര്‍ക്കാറിന്‍റെ പതനത്തിനും ഇടക്കാല തിരഞ്ഞെടുപ്പിനും കാരണമാവും. രാജ്യത്ത് ഒരു ഇടക്കാല തിരഞ്ഞെടുപ്പിലേക്ക് നയിക്കാന്‍ താല്‍പ്പര്യമില്ല.  ഡിഎംകെ പിന്തുണ പില്‍വിലിക്കുമെന്ന  ഭയത്തില്‍ എ രാജയ്ക്കെതിരെ നടപടിയെടുക്കാന്‍ വൈകരുത്.

ഡിഎംകെ പിന്തുണ പിന്‍വലിച്ചാല്‍ കേന്ദ്ര സര്‍ക്കാറിനെ പിന്തുണയ്ക്കുന്നതില്‍ മടികാണിക്കില്ലെന്നും ജയലളിത പറഞ്ഞു.