എഡിറ്റര്‍
എഡിറ്റര്‍
അനധികൃത സ്വത്ത് സമ്പാദനം; സര്‍ക്കാര്‍ ഓഫീസുകളില്‍ നിന്ന് ജയലളിതയുടെ ചിത്രങ്ങള്‍ ഒഴിവാക്കും
എഡിറ്റര്‍
Saturday 18th February 2017 12:07am

 

ചെന്നൈ: അനധികൃത സ്വത്ത് സമ്പാദന കേസില്‍ കുറ്റക്കാരിയെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്ന് തമിഴ്നാട് മുന്‍മുഖ്യമന്ത്രി ജയലളിതയുടെ ചിത്രങ്ങള്‍ സെക്രട്ടറിയേറ്റില്‍ നിന്നുള്‍പ്പെടെ എല്ലാ സര്‍ക്കാര്‍ ഓഫീസുകളില്‍ നിന്നും നീക്കം ചെയ്യും. ക്രിമിനല്‍ക്കേസില്‍ ശിക്ഷിക്കപ്പെട്ട ഒരാളുടെ ചിത്രങ്ങള്‍ സര്‍ക്കാര്‍ ഓഫൂസുകളില്‍ പ്രദര്‍ശിപ്പിക്കരുതെന്ന് നിയമമുള്ള സാഹചര്യത്തിലാണ് നടപടി.


Also read മഞ്ജവിന്റെ കടന്നു വരവ് അതിശക്തമായ ഒരു രാഷ്ട്രീയം ഉള്‍പ്പേറുന്നുണ്ട്; ജനാധിപത്യ രാഷ്ട്രത്തില്‍ വ്യക്തിക്കുണ്ടാകേണ്ട രാഷ്ട്രീയം: ദീപാനിശാന്ത് 


മുഖ്യമന്ത്രി സ്ഥാനത്തേക്ക് അവകാശവാദമുന്നയിച്ച എ.ഐ.എ.ഡി.എംകെ നേതാവ് ശശികല കേസില്‍ ജയിലടയ്ക്കപ്പെട്ടതിനു പിന്നാലെയാണ് പാര്‍ട്ടിയ്ക്ക് തിരിച്ചടിയായി മുന്‍ മുഖ്യമന്ത്രയുടെ ചിത്രങ്ങള്‍ നീക്കം ചെയ്യാനുള്ള തീരുമാനം. ക്രിമിനല്‍ കേസില്‍ ശിക്ഷിക്കപ്പെട്ട ഒരാളുടെ ചിത്രം സര്‍ക്കാര്‍ ഓഫീസുകളില്‍ പ്രദര്‍ശിപ്പിക്കുന്നത് ഇന്ത്യന്‍ ശിക്ഷ നിയമം അനുസരിച്ചും ഭരണഘടനാപരമായും കുറ്റകരമാണെന്നതിനാല്‍ സര്‍ക്കാര്‍ ഓഫീസുകളില്‍ നിന്നും ചിത്രങ്ങള്‍ നീക്കുന്നതിനെതിരെ വാദമുന്നയിക്കാന്‍ മുഖ്യമന്ത്രി പളനിസ്വാമിക്കും കൂട്ടര്‍ക്കും നിര്‍വാഹമില്ല.

നേരത്തേ ജയലളിതയക്ക് ഭാരതരത്ന നല്‍കണമെന്ന ശുപാര്‍ശയുമായി മുന്‍മുഖ്യമന്ത്രി പനീര്‍സെല്‍വം കേന്ദ്രസര്‍ക്കാറിനെ സമീപിച്ചിരുന്നു. എന്നാല്‍ ക്രിമിനല്‍ കേസില്‍ ശിക്ഷിക്കപ്പെട്ടയാള്‍ക്ക് ഭാരതരത്ന നല്‍കാന്‍ കഴിയാത്തതിനാല്‍ മരണാനന്തര ബഹുമതിയും ജയലളിതയ്ക്ക് ലഭിക്കുകയില്ല.

സ്വത്ത് സമ്പാദാനക്കേസില്‍ ജയലളിതയും ശശികലയുമുള്‍പ്പടെ പ്രതികള്‍ക്ക് ശിക്ഷ വിധിച്ച വിചാരണകോടതി വിധി സുപ്രീംകോടതിയാണ് ശരിവച്ചത്. ഇതേതുടര്‍ന്ന് ശശികലയക്ക് നാലുവര്‍ഷം തടവും പത്തു ലക്ഷം രൂപ പിഴയുമാണ് ശിക്ഷ ലഭിക്കുകയായിരുന്നു. ചിത്രങ്ങള്‍ നീക്കുന്നതോടെ വിധി ജയലളിതയ്ക്കും തിരിച്ചടിയാകുന്ന കാഴ്ചയാണ് കാണുന്നത്.

Advertisement