ചെന്നൈ ആവേശംകൊള്ളിക്കുന്ന പ്രകടനപത്രികയുമായി എ ഐ എ ഡി എം കെ നേതാവ് ജയലളിത തിരഞ്ഞെടുപ്പിനൊരുങ്ങി.പ്ലസ് വണ്‍ വിദ്യാര്‍ത്ഥികള്‍ക്ക് ലാപ്‌ടോപ്പ് നല്‍കുമെന്നതാണ് ഡി എം കെയുടെ പ്രധാന വാഗ്ദാനം.എന്‍ജിനിയറിംഗ് വിദ്യാര്‍ത്ഥികള്‍ക്ക് ലാപ്‌ടോപ്പ് നല്‍കുമെന്ന ഡി എം കെയുടെ വാഗ്ദാനമാണ് ജയലളിത കടപുഴക്കിയത്.ശ്രീരംഗം നിയമസഭാമണ്ഡലത്തില്‍ നിന്നാണ് ജയലളിത ജനവിധി തേടുന്നത്.

റേഷന്‍കാര്‍ഡുടമകള്‍ക്ക് 20കിലോ സൗജന്യ റേഷന്‍ അനുവദിച്ച പാര്‍ട്ടി സെക്രട്ടറി പാവപ്പെട്ട സ്ത്രീകളുടെ കല്യാണത്തിന് നാല് ഗ്രാം സ്വര്‍ണ്ണത്താലിയും പ്രഖ്യാപിച്ചിട്ടുണ്ട്.വീട്ടമ്മമാര്‍ക്ക് മിക്‌സി, ഗ്രൈന്‍ന്‍ഡര്‍,ഫാന്‍,ദാരിദ്രരേഖയ്ക്ക് താഴെയുള്ള കുടുംബങ്ങള്‍ക്ക് ദിവസവും 20 ലിറ്റര്‍ മിനറല്‍ വാട്ടര്‍,വൃദ്ധര്‍ക്ക് മരുന്ന്,വിദ്യാര്‍ത്ഥികള്‍ക്ക് പ്രതിവര്‍ഷം നാലുസെറ്റ് യൂണിഫോമും നാലു ജോഡി ചെരുപ്പും,വീട്ടുകാര്‍ ഉപേക്ഷിച്ച വൃദ്ദര്‍ക്ക് മൂന്നുനേരം ഭക്ഷണം,58 വയസ്സ് പൂര്‍ത്തിയായ പൗരന്മാര്‍ക്ക് സൗജന്യ ബസ് യാത്ര എന്നിങ്ങനെ ഡി എം കെയെ വെട്ടിലാക്കുന്ന വാഗ്ദാനങ്ങളാണ് പ്രകടനപത്രികയിലുള്ളത്.സംസ്ഥാനത്ത് കേബിള്‍ ടി വി ദേശസാത്ക്കരിക്കുമെന്നാണ് പ്രകടനപത്രികയിലെ ഏറ്റവും ശ്രദ്ധേയമായ കാര്യം.

കേരളത്തില്‍ അരിയാണ് ഇടത് വലത് മുന്നണികളുടെ പ്രകടന പത്രികയിലെ പ്രധാന വാഗ്ദാനം. എല്‍.ഡി.എഫ് എ.പി.എല്‍,ബി.പി.എല്‍ വിഭാഗങ്ങള്‍ക്ക് രണ്ട് രൂപക്ക് അരി നല്‍കുമെന്ന് പ്രഖ്യാപിച്ചപ്പോള്‍ ബി.പി.എല്‍ വിഭാഗങ്ങള്‍ക്ക് ഒരു രൂപക്കും എ.പി.എല്‍ വിഭാഗങ്ങള്‍ക്ക് രണ്ട് രൂപക്കും അരി നല്‍കുമെന്നാണ് യു.ഡി.എഫ് പ്രഖ്യാപനം.