ചെന്നൈ: ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോഡി നടത്തുന്ന ഉപവാസ സമരത്തിന് നല്‍കിയ പിന്തുണയെ തെറ്റായി വ്യാഖ്യാനിക്കേണ്ടെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിത. സാമുദായിക സൗഹാര്‍ദ്ദത്തിനും സമാധാനത്തിനുമായി മോഡി മുന്നോട്ടുവക്കുന്ന മതസൗഹാര്‍ദ്ദവും മതേതരത്വവും സമാധാനവും തങ്ങളുടെയും പ്രവര്‍ത്തന നയമാണെന്നും അതിനാലാണ് ഉപവാസത്തെ പിന്തുണച്ചതെന്നും ജയലളിത നയം വ്യക്തമാക്കി.

മോഡിക്ക് പിന്തുണ നല്‍കിയത് ജയലളിതയുടെ രാഷ്ട്രീയ ചുവടുമാറ്റമായി വ്യാഖ്യാനിക്കപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് അവരുടെ വിശദീകരണം വന്നിരിക്കുന്നത്.

ഉപവാസത്തിന് ആശംസയര്‍പ്പിക്കാന്‍ പ്രതിനിധികളെ അയക്കണമെന്ന് മോഡി തന്നെ ഫോണില്‍ വിളിച്ച് ആവശ്യപ്പെട്ടതായും അതിന്റെ അടിസ്ഥാനത്തിലാണ് പ്രതിനിധികളെ അയയ്ക്കുന്നതെന്നും ജയലളിത കൂട്ടിച്ചേര്‍ത്തു.