ചെന്നൈ: 2 ജി സ്‌പെക്ട്രം അഴിമതിക്കേസില്‍ എം.പിയും തമിഴ്‌നാട് മുഖ്യമന്ത്രി കരുണാനിധിയുടെ മകളുമായ കനിമൊഴിക്കെതിരെയും കേസെടുത്ത് അന്വേഷണം നടത്തണമെന്ന് എ.ഐ.എ.ഡി.എം.കെ നേതാവ് ജയലളിത.

അഴിമതിയില്‍ കനിമൊഴിക്ക് വ്യക്തമായ പങ്കുണ്ട്. ഡി.എം.കെ നേതാവും തമിഴ്‌നാട് മുഖ്യമന്ത്രിയുമായ കരുണാനിധിയുടെ അറിവോടെയാണ് അഴിമതി നടന്നത്. ഇതിനാലാണ് രാജയെ സംരക്ഷിക്കുന്ന നിലപാട് കരുണാനിധി സ്വീകരിച്ചിരിക്കുന്നതെന്നും ജയലളിത ആരോപിച്ചു.