Categories

മുല്ലപ്പെരിയാര്‍ ഡാം പുതിയതുപോലെ സുരക്ഷിതം: ജയലളിത

jayalalithaന്യൂദല്‍ഹി: മുല്ലപ്പെരിയാര്‍ ഡാം വിഷയമത്തില്‍ കേരളത്തിലെ ജനങ്ങള്‍ക്ക് തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ തുറന്ന കത്ത്. ദേശീയ പത്രങ്ങളില്‍ നല്‍കിയ പരസ്യങ്ങളിലൂടെയാണ് കത്ത്.

മുല്ലപ്പെരിയാര്‍ ഡാമിന് സുരക്ഷാ ഭീഷണിയുണ്ടെന്ന് വിശ്വസിക്കാന്‍ യാതൊരു തെളിവുമില്ല. പുതിയ ഡാം പോലെ സുരക്ഷിതമാണ് മുല്ലപ്പെരിയാര്‍. കേരളത്തിലെ ജനങ്ങളില്‍ ഭീതി പടര്‍ത്താനുള്ള നീക്കം ദൗര്‍ഭാഗ്യകരമായിപ്പോയി. സ്ഥാപിത താല്‍പര്യക്കാരുടെ ഉപകരണമായി കേരളത്തിലെ ജനങ്ങള്‍ മാറരുത്. മുല്ലപ്പെരിയാര്‍ ഡാം പുതിയതുപോലെ സുരക്ഷിതമായതിനാല്‍ കേരളീയരുടെ ജീവനും സ്വത്തിനും യാതൊരു ഭീഷണിയുമില്ലെന്നാണ് ജയലളിത കത്തിലൂടെ പറയുന്നത്.

മുല്ലപ്പെരിയാര്‍ ഡാമിന് സമീപം തമിഴ്‌നാടിന് പാട്ടത്തിന് ലഭിച്ച ഭൂമിയില്‍ നിരവധി കയ്യേറ്റങ്ങളുണ്ട്. ഇവിടെ ഭൂമി കയ്യേറിയവര്‍ റിസോര്‍ട്ടുകളും കെട്ടിടങ്ങളും നിര്‍മിച്ചിരിക്കുകയാണ്. മുല്ലപ്പെരിയാറിലെ ജലനിരപ്പ് 136 അടിയായി ഉയര്‍ത്തിയാല്‍ ഈ റിസോര്‍ട്ടുകള്‍ വെള്ളത്തിനടിയിലാവും. ഇത് തടഞ്ഞ് ഭൂമാഫിയയെ രക്ഷിക്കുക എന്ന ഉദ്ദേശത്തോടെയാണ് ഡാം ഡീ കമ്മീഷന്‍ ചെയ്യാനുള്ള ആവശ്യവുമായി കേരള സര്‍ക്കാര്‍ രംഗത്തെത്തിയിരിക്കുന്നത്.

1986-1895 വര്‍ഷങ്ങളില്‍ നിര്‍മ്മിച്ച ഗ്രാവിറ്റി ഡാമാണ് മുല്ലപ്പെരിയാര്‍ ഡാം. ഗ്രാവിറ്റി ഡാമുകള്‍ അവയുടെ ഭാരം വെള്ളത്തിന്റെ മര്‍ദ്ദവും മറ്റ് ബാഹ്യഊര്‍ജ്ജങ്ങളും പ്രതിരോധിക്കാന്‍ ഉപയോഗിക്കുന്നു. ലോകത്തിന്റെ പലഭാഗങ്ങളിലും ഇതുപോലെ പഴക്കമുള്ള ഡാമുകള്‍ ഉണ്ട്. അവ പൊളിച്ചുകളയാതെ ശക്തിപ്പെടുത്തുകയാണ് ചെയ്തിട്ടുള്ളത്. 1911ല്‍ യു.എസിലെ അരിസോണയില്‍ നിര്‍മ്മിച്ച റോസ് വെല്‍റ്റ് ഡാം ഇതുപോലുള്ള ഒന്നാണ്. 1980ല്‍ ഈ ഡാമിന്റെ സുരക്ഷയ്ക്ക് ചില മിനുക്കുപണികള്‍ നടത്തി. അതിന്റെ സംഭരണശേഷി വര്‍ധിപ്പിക്കുകയും ചെയ്തു. 1980, 1994 കാലഘട്ടത്തില്‍ മുല്ലപ്പെരിയാറില്‍ കേന്ദ്ര ജല കമ്മീഷന്‍ നടത്തിയ നിര്‍ദേശിച്ച അറ്റകുറ്റപ്പണികള്‍ ഇതിനോട് സാമ്യം പുലര്‍ത്തുന്നതാണെന്നും ജയലളിത ചൂണ്ടിക്കാട്ടുന്നു.

ഇംഗ്ലീഷ് ദിനപത്രത്തില്‍ നല്‍കിയ പരസ്യത്തിലൂടെ ഡാം സുരക്ഷിതമാണെന്ന തമിഴ്‌നാടിന്റെ വാദമുഖങ്ങള്‍ സ്ഥാപിച്ചെടുക്കാനാണ് ജയലളിത ശ്രമിക്കുന്നത്. കേരളത്തില്‍ നിന്നുള്ള എം.പിമാര്‍ ദല്‍ഹിയില്‍ നടത്തിയ സമരം ദേശീയ ശ്രദ്ധനേടിയിരുന്നു. ഇതേത്തുടര്‍ന്നാണ് മലയാളികള്‍ക്കുള്ള തുറന്നകത്ത് എന്ന നിലയില്‍ ജയലളിത മുല്ലപ്പെരിയാര്‍ പ്രശ്‌നത്തെ ലഘൂകരിച്ചുകാട്ടാന്‍ ശ്രമം നടത്തിയിരിക്കുന്നത്. കേരളത്തോടുള്ള അഭ്യര്‍ഥന എന്ന നിലയിലാണ് കത്ത്. എന്നാല്‍ അഭ്യര്‍ഥനയുടെ ഭാഷയില്‍ മുല്ലപ്പെരിയാര്‍ പ്രശ്‌നത്തെ വിലകുറച്ച് അവതരിപ്പിക്കാനാണ് കത്തിലൂടെ ജയലളിത ശ്രമിച്ചിരിക്കുന്നത്.

Malayalam news

2 Responses to “മുല്ലപ്പെരിയാര്‍ ഡാം പുതിയതുപോലെ സുരക്ഷിതം: ജയലളിത”

  1. ശുംഭന്‍

    മുല്ലപ്പെരിയാര്‍ ഡാം പുതിയതുപോലെ സുരക്ഷിതം ആണെങ്കില്‍ പിന്നെ അവിടം ഒന്ന് കാണാനോ പരിശോധിക്കാനോ ഒന്നും നിങ്ങള്‍ സമ്മതിക്കാതതെന്ത്? വിഡ്ഢിത്തരങ്ങള്‍ ആവര്‍ത്തിച്ചു പറഞ്ഞു സ്വന്തം വില കളയാതെ നോക്കൂ ജയലളിതെ.

  2. ummm

    ഈ തള്ളയെ അതിന്റെ താഴെ കൊടുന്നു താമസിപ്പിക്കണം വികോ ചെട്ടയെയും കൊണ്ട് വരണം

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.