കൊച്ചി: വസ്ത്ര വൈവിധ്യങ്ങളുടെ കണ്ണഞ്ചിക്കുന്ന ശേഖരവുമായി ജയലക്ഷ്മി സില്‍ക്‌സ് 20ന് കോഴിക്കോട് പ്രവര്‍ത്തനം തുടങ്ങും. കോഴിക്കോട് കല്ലായി റോഡില്‍ നടന്‍ മമ്മൂട്ടിയാണ് പുതിയ ഷോറൂം മലബാറിന് സമര്‍പ്പിക്കുന്നത്. അറുപതു വര്‍ഷമായി കൊച്ചിയില്‍ മാത്രം പ്രവര്‍ത്തിച്ചുവരുന്ന ജയലക്ഷ്മിയുടെ രണ്ടാമത്തെ ഷോറൂമാണ് കോഴിക്കോട് ആരംഭിക്കുന്നത്.

മംഗല്യ മണ്ഡപമാണ് കോഴിക്കോട് ഷോറൂമിന്റെ ഏറ്റവും വലിയ പ്രത്യേകത. വധൂവരന്‍മാര്‍ക്ക് വസ്ത്രം തിരഞ്ഞെടുക്കുന്നതിന് മുന്‍പ് തന്നെ അവരുടെ സ്വപ്‌നവസ്ത്രങ്ങളില്‍ ഒരുങ്ങി നോക്കാനുള്ള സൗകര്യം മംഗല്യമണ്ഡപത്തിലുണ്ട്. വസ്ത്രങ്ങളുടെ തനിമയിലും പുതുമയിലും ജയലക്ഷ്മിയുടെ മികവ് കോഴിക്കോടും ലഭ്യമാക്കുമെന്ന് ജയലക്ഷ്മി മാനേജിംഗ് പാര്‍ട്ണര്‍ ഗോവിന്ദ് കമ്മത്ത് പറഞ്ഞു.

സ്ത്രീകളുടെ വസ്ത്ര ശേഖരത്തോടൊപ്പം പുരുഷന്‍മാര്‍ക്കുള്ള വന്‍ ഫാഷന്‍ ലോകവും തുറക്കപ്പെടുകയാണ്. പഴമയുടെ പ്രൗഢി നിലനിറുത്തുന്നതും പുതിയകാലത്തെ ഉള്‍ക്കൊള്ളുന്നതുമായ വസ്ത്രങ്ങളാണുള്ളത്.

ജയലക്ഷ്മിയിലെ വസ്ത്രങ്ങളുടെ തിളക്കമാര്‍ന്ന പാരമ്പര്യം തിരിച്ചറിഞ്ഞ് വടക്കന്‍ ജില്ലകളില്‍ നിന്നും ഒഴികിയെത്തുന്ന ഉപഭോക്താക്കളുടെ സ്‌നേഹപൂര്‍ണമായ നിര്‍ബന്ധമാണ് കോഴിക്കോട് പുതിയ ഷോറൂം തുടങ്ങുന്നതിന് പിന്നിലെന്ന് മാനേജിംഗ് പാര്‍ട്ട്ണര്‍ നാരായണ കമ്മത്ത് പറഞ്ഞു. ജയലക്ഷ്മിയുടെ പാരമ്പര്യത്തിന്റെയും വിശ്വാസത്തിന്റെയും മികവും തികവും പുതിയ ഷോറൂമിലും ലഭ്യമാകുമെന്നും അദ്ദേഹം പറഞ്ഞു.