തിരുവനന്തപുരം: സര്‍ക്കാറിന്റെ 100 ദിന കര്‍മ്മ പരിപാടിയുടെ ഭാഗമായുള്ള യുവജന നയത്തിന്റെ കരട് തയ്യാറായതായി യുവജനകാര്യ മന്ത്രി പി. കെ ജയലക്ഷ്മി അറിയിച്ചു. കേരളത്തിലെ എല്ലാ ജില്ലകളിലും കേന്ദ്രസര്‍ക്കാറിന്റെ സഹായത്തോടെ യുവജനങ്ങള്‍ക്ക് ഗസ്റ്റ് ഹൗസ് തുടങ്ങുന്നതിനുള്ള പദ്ധതി ആവിഷ്‌കരിക്കുമെന്നും മന്ത്രി പറഞ്ഞു.