കാസര്‍കോഡ് : സസ്‌പെന്‍ഷനിലായ ബി.ജെ.പി കാസര്‍കോഡ് ജില്ലാ പ്രസിഡന്റ് നാരായണഭട്ടിന്റെ ഭാര്യ ജയലക്ഷ്മി .എന്‍. ഭട്ട് കാറഡുക്ക പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജിവച്ചു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇവര്‍ സ്ഥാനാര്‍ഥിയായിരുന്നു.

കഴിഞ്ഞ ദിവസം സംസ്ഥാന നേതൃത്വം ജില്ലാ കമ്മറ്റി പിരിച്ചുവിടുകയും പ്രസിഡന്റ് ഉള്‍പ്പെടെയുള്ളവരെ സസ്‌പെന്‍ഡ് ചെയ്യുകയും ചെയ്തിരുന്നു.

നിയമസഭാ തിരഞ്ഞെടുപ്പില്‍ മഞ്ചേശ്വരം മണ്ഡലം ബി.ജെ.പി ഏറെ പ്രതീക്ഷയര്‍പ്പിച്ച മണ്ഡലമായിരുന്നു. പാര്‍ട്ടിക്കകത്തുള്ള കടുത്ത വിഭാഗീയതീയാണ് തോല്‍വിക്ക് കാരണമായതെന്ന് രണ്ടംഗ അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. ബി.ജെ.പി ദേശീയ കമ്മിറ്റി അംഗമായ മടിക്കൈ കമ്മാരന്‍ യു.ഡി.എഫുമായി സഹകരിച്ചിരുന്നതായി കമ്മീഷന്‍ കണ്ടെത്തിയതായി അറിയാന്‍ കഴിഞ്ഞിട്ടുണ്ട്. ഇതേ തുടര്‍ന്നാണ് ജില്ലാ കമ്മിറ്റി പിരിച്ചുവിട്ടത്.