Categories

പ്ലാ­ച്ചി­മ­ട: ജ­യ­കു­മാര്‍­കമ്മ­റ്റി റി­പ്പോര്‍­ട് സര്‍­ക്കാര്‍ അം­ഗീ­ക­രി­ച്ചു

തി­രു­വ­ന­ന്ത­പുരം: പ്ലാ­ച്ചി­മ­ട­യി­ലെ ജ­ല­ചൂ­ഷ­ണ­ത്തെപ­റ്റി പഠി­ച്ച ജ­യ­കു­മാര്‍ കമ്മ­റ്റി റി­പ്പോര്‍­ട്ട് സര്‍­ക്കാര്‍ അം­ഗീ­ക­രി­ച്ചു. ഇ­തി­നാ­യി പ്ലാ­ച്ചി­മ­ട­യില്‍ ട്രീ­ബ്യൂ­ണല്‍ രൂ­പീ­ക­രി­ക്കാനും മ­ന്ത്രി­സ­ഭ തീ­രു­മാ­നിച്ച. പ്ലാ­ച്ചി­മ­ട­യി­ലെ ജ­ന­ങ്ങള്‍­ക്കുണ്ടായ ന­ഷ്ട­ങ്ങല്‍ ക­മ്പ­നി­യില്‍ നിന്ന് ഈ­ടാ­ക്കാനും തീ­രു­മാ­നിച്ചു.

മു­ഖ്യ­മന്ത്രി മ­ന്ത്രി­സഭാ­യോ­ഗ­ത്തി­ന് ശേ­ഷം പ­റഞ്ഞത്‌

കൊ­ക്ക­കോ­ള കമ്പനി പ്ലാ­ച്ചി­മ­ട­യില്‍ ആ­രോ­ഗ്യം, കൃ­ഷി, പ­രി­സ്ഥി­തി തൊ­ഴില്‍ മേ­ഖ­ല­ക­ളില്‍ ന­ഷ്ട­മു­ണ്ടാ­ക്കി­യി­ട്ടുണ്ട്. പ്ര­ദേശ­ത്തെ ജ­ന­ങ്ങള്‍ പ­ലവിധ രോ­ഗ­ങ്ങ­ളു­ടെ ഇ­ര­ക­ളാണ്. ന­വജാ­ത ശി­ശു­ക്കള്‍­ക്ക് അ­സാ­ധാ­ര­ണമാ­യ രീ­തി­യില്‍ ഭാ­ര­കു­റ­വുണ്ട്. കാര്‍ഷി­ക രംഗ­ത്ത് ത­കര്‍­ച്ച­യാ­ണ് ഉ­ണ്ടാ­യ­ത്. നാ­ല് ല­ക്,ത്തി മു­പ്പ­ത്താ­റാ­യി­രം തൊ­ഴില്‍ ദി­ന­ങ്ങള്‍ ന­ഷ്ട­പ്പെ­ടു­ത്തി. ഈ ന­ഷ്ട­ങ്ങ­ളു­ടെയും ജ­ല മ­ലി­നീ­ക­ര­ണ­ത്തി­ന­ഞെ­രയും സാമ്പത്തി­ത ബാ­ധ്യ­ത 216 കോ­ടി 26 ലക്ഷം രൂ­പ­യാ­ണെ­ന്ന് ക­ണ്ടെത്തി. ജല ശോ­ഷ­ണ­ത്തി­ന്റെ ന­ഷ്ടം ഇ­തില്‍ പെ­ടു­ന്നില്ല.

വി­ദഗ്­ധ സ­മി­തി­യുടെ ഈ റി­പ്പോര്‍­ട്ട് അം­ഗീ­ക­രി­ക്കു­കയും സ­മി­തി­യു­ടെ ശു­പാര്‍­ശ പ്ര­കാ­രം കമ്പ­നി­യില്‍ നി­ന്ന് തു­ക ഈ­ടാ­ക്കു­ന്ന­തില്‍ നി­ന്ന് ട്രൈ­ബ്യൂ­ണല്‍ രൂ­പീ­ക­രി­ക്കും. ഈ കാ­ര്യ­ത്തില്‍ നി­യ­മ വ­കു­പ്പി­നെ ചു­മ­ത­ല­പ്പെ­ടു­ത്തി­യി­ട്ടു­ണ്ട്.- വിഎ­സ് വ്യ­ക്ത­മാക്കി.

സ­മി­തി റി­പ്പോ­ര്‍­ട്ട് അം­ഗീ­ക­രി­ച്ച­തില്‍ സ­ന്തോ­ഷ­മു­ണ്ടെന്ന് പ്ലാ­ച്ചി­മ­ട സ­മി­തി അം­ഗമായ ഫൈസി keralaflashnews.com നോ­ട് പ­റ­ഞ്ഞു. ഇ­തി­ന് അം­ഗീ­കാ­രം കി­ട്ടു­ന്ന­തി­നാ­യി മു­ഖ്യ­മ­ന്ത്രിയും ജ­ല­വി­ഭ­വ വ­കു­പ്പ് മ­ന്ത്രി എന്‍.കെ പ്രേ­മ­ച­ന്ദ്രനും മുന്‍­കൈ­യെ­ടു­ത്തി­ട്ടുണ്ട്.

ഭ­ര­ണ­പ­ക്ഷ­ത്തി­നു പുറ­മേ യു­ഡി­എ­ഫില്‍ നിന്നും റി­പ്പോര്‍­ട്ട് അം­ഗീ­ക­രി­ക്കു­ന്ന­തി­നാ­യു­ള­ള സ­മ്മര്‍­ദ്ദ­മു­ണ്ടാ­യി­രുന്നു. എ­ന്നാല്‍ ഇ­പ്പോള്‍ പ്ര­ഖ്യാ­പി­ച്ചി­രി­ക്കു­ന്ന പ്ലാ­ച്ചി­മ­ട പ്ര­ത്യേ­ക ട്രി­ബ്യൂ­ണല്‍ എ­ത്രയും പെ­ട്ടെ­ന്ന് രൂ­പീ­ക­രി­ക്ക­ണ­മെ­ന്നും ഫൈ­സി keralaflashnews.com നോ­ട് പ­റ­ഞ്ഞു.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.