തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് നേതാവ് എം.വി ജയാ ഡാലി കാട്ടാക്കട മണ്ഡലത്തില്‍ നിന്നും മല്‍സരിക്കുമെന്ന് റിപ്പോര്‍ട്ട്. സ്വതന്ത്രയായി മല്‍സരിക്കുമെന്ന് പ്രഖ്യാപിച്ച ജയാ ഡാലിയെ എല്‍.ഡി.എഫ് പിന്തുണച്ചേക്കുമെന്നാണ് സൂചന.

ജയാ ഡാലിയെ പിന്തുണയ്ക്കാനായി തങ്ങളുടെ സ്ഥാനാര്‍ത്ഥി ഷീലാ രമണിയെ പിന്‍വലിക്കാനും എല്‍.ഡി.എഫ് നീക്കം തുടങ്ങിയിട്ടുണ്ട്. ഇതിനായുള്ള ചര്‍ച്ചകള്‍ ആരംഭിച്ചിട്ടുണ്ട്.

നേരത്തേ യൂത്ത് കോണ്‍ഗ്രസ് സമര്‍പ്പിച്ച പട്ടികയില്‍ ഉള്‍പ്പെട്ടിരുന്ന ആളായിരുന്നു ജയാഡാലി. എന്നാല്‍ കെ.പി.സി.സി പ്രസിഡന്റിന്റെ പെട്ടിതാങ്ങുന്നവര്‍ക്ക് മാത്രമേ സീറ്റ് ലഭിക്കൂ എന്ന സ്ഥിതിയാണുള്ളതെന്ന് ആരോപിച്ചു ജയാ ഡാലി രംഗത്തെത്തുകയായിരുന്നു.

യൂത്ത് കോണ്‍ഗ്രസ് സംസ്ഥാനസമിതി അംഗമാണ് ജയാ ഡാലി ചെന്നിത്തലയ്ക്ക് ആര്‍.എസ്.എസ് മുഖമാണെന്നും സീറ്റുകളെല്ലാം പാദസേവനം നടത്തുന്നവര്‍ക്ക് മാത്രമായി നീക്കിവെച്ചിരിക്കുകയാണെന്നും ജയാ ഡാലി ആരോപിച്ചു.