തൃശൂര്‍ : ചോക്ലേറ്റും ഹോര്‍ലിക്‌സും കഴിച്ചു നടക്കുന്ന പയ്യന്‍മാര്‍ക്ക് ബാറ്റണ്‍ നല്‍കില്ലെന്ന് കെ പി സി സി ജനറല്‍ സെക്രട്ടറി അജയ് തറയില്‍. അവര്‍ക്ക് ബാറ്റണ്‍ കൈമാറിയിട്ട് കാര്യമില്ല. ഓടിത്തളര്‍ന്ന നേതാക്കള്‍ ബാറ്റണ്‍ കൈമാറണമെന്നാണു ചിലര്‍ പറയുന്നത്. ഓടിത്തളര്‍ന്ന നേതാക്കളേക്കാള്‍ വേഗത കുറഞ്ഞവരാണു പിന്നാലെ ഓടിവരുന്നതെങ്കില്‍ ബാറ്റണ്‍ കൈമാറിയിട്ടു കാര്യമില്ലെന്ന് അദ്ദേഹം പരിഹസിച്ചു. വേണ്ടവര്‍ വേഗത കൈവരിച്ചു ബാറ്റണ്‍ തട്ടിപ്പറിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഓടിത്തളര്‍ന്ന നേതാക്കള്‍ ബാറ്റണ്‍ കൈമാറണമെന്ന കെ എസ് യു നേതാവ് ഹൈബി ഈഡന്റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അജയ് തറയില്‍ .