എഡിറ്റര്‍
എഡിറ്റര്‍
വരുമാന വര്‍ധനവ് ആരോപണം; അമിത് ഷായുടെ മകന്‍ നൂറ് കോടിയുടെ മാനനഷ്ട കേസു നല്‍കി
എഡിറ്റര്‍
Monday 9th October 2017 7:09pm

ന്യൂദല്‍ഹി: വരുമാന വര്‍ധനവ് ആരോപണത്തില്‍ അമിത് ഷായുടെ മകന്‍ ജെയ് ഷാ മാനനഷ്ടകേസ് നല്‍കി. തനിക്കെതിരെ വാര്‍ത്ത നല്‍കിയ ന്യൂസ് പോര്‍ട്ടലിനും വാര്‍ത്ത നല്‍കിയ റിപ്പോര്‍ട്ടര്‍ക്കും എതിരെയാണ് ജെയ് കേസ് നല്‍കിയിരിക്കുന്നത്. നൂറ് കോടിയുടെ നഷ്ടപരിഹാരമാണ് പരാതിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

നരേന്ദ്ര മോദി അധികാരത്തിലേറിയശേഷം അമിത് ഷായുടെ മകന്റെ കമ്പനിക്ക് 16,000 മടങ്ങ് വരുമാന വര്‍ധനയുണ്ടായെന്ന് ദ വയര്‍ നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു.


Also Read:  അപ്രതീക്ഷിത ആരോപണത്തില്‍ പതറി ബി.ജെ.പി; പ്രതിരോധിക്കാന്‍ പേയ്ഡ് അക്കൗണ്ടുകളുമായി ഐ.ടി സെല്‍


രാജ്യത്തെ അറിയപ്പെടുന്ന അന്വേഷണാത്മക പത്രപ്രവര്‍ത്തകയായ രോഹിണി സിംഗാണ് അമിത് ഷായുടെ മകന്റെ കമ്പനിയുടെ ലാഭവിവര കണക്കുകളുടെ റിപ്പോര്‍ട്ട് പുറത്ത് കൊണ്ടുവന്നത്. നേരത്തെ കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയുടെ ഭര്‍ത്താവ് റോബര്‍ട്ട് വദ്രയുടെ ഡി.എല്‍.എഫ് ഇടപാടുകള്‍ തമ്മിലുള്ള വാര്‍ത്ത പുറത്ത് കൊണ്ടുവന്നതും രോഹിണി സിങ്ങാണ്.

വാര്‍ത്ത വന്നതിന് പിന്നാലെ ബി.ജെ.പി നേതൃത്വം വെട്ടിലായിരുന്നു. പ്രതിപക്ഷം ബി.ജെ.പിയ്‌ക്കെതിരെ രംഗത്തു വന്നിരുന്നു. ആരോപണം അന്വേഷിക്കണമെന്നും ആവശ്യമുയര്‍ന്നിരുന്നു.

Advertisement