മുംബൈ: മുംബൈയില്‍ മിഡ് ഡേ ലേഖകന്‍ ജ്യോതിര്‍മയി ഡേയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് നാലു പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. അറസ്റ്റിലായവര്‍ ഛോട്ടാ ഷക്കീല്‍ സംഘത്തില്‍പ്പട്ടവരാണെന്ന് പോലീസ് പറഞ്ഞു. മുംബൈ, പൂനെ എന്നിവിടങ്ങളില്‍ നടത്തിയ തെരച്ചിലിലാണ് നാലുപേരെ പോലീസ് കസ്റ്റഡിയില്‍ എടുത്തത്.

മുംബൈ അധോലോകത്തെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ ചെയ്തിരുന്ന ജേ ഡേ ജൂണ്‍ 11നാണ് മുംബൈയില്‍ വെടിയേറ്റുമരിച്ചത്. നേരത്തെ ഇന്ത്യന്‍ എക്‌സ്പ്രസിലും ഹിന്ദുസ്ഥാന്‍ ടൈംസിലും ജോലി ചെയ്തിരുന്ന ജ്യോതി ഡേ എന്ന ജെ.ഡേ മുംബൈയിലെ അറിയപ്പെടുന്ന െ്രെകം ജേര്‍ണലിസ്റ്റാണ്.