മുംബൈ: മിഡ് ഡേ ക്രൈം റിപ്പോര്‍ട്ടര്‍ ജ്യോതിര്‍മയി ഡേയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ഏഴുപേരെ കൂടി പോലീസ് അറസ്റ്റു ചെയ്തു. മഹാരാഷ്ട്രയില്‍നിന്നും കര്‍ണ്ണാടകയില്‍നിന്നുമാണ് ഇവരെ പോലീസ് അറസ്റ്റ് ചെയ്തത്.

അറസ്റ്റിലയവര്‍ ഛോട്ടാരാജന്റെ സംഘത്തില്‍പെട്ടവരാണെന്നാണ് പോലീസ് നിഗമനം.

മുംബൈ അധോലോകത്തെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ ചെയ്തിരുന്ന ജേ ഡേ ജൂണ്‍ 11നാണ് മുംബൈയില്‍ വെടിയേറ്റുമരിച്ചത്. നേരത്തെ ഇന്ത്യന്‍ എക്‌സ്പ്രസിലും ഹിന്ദുസ്ഥാന്‍ ടൈംസിലും ജോലി ചെയ്തിരുന്ന ജ്യോതി ഡേ എന്ന ജെ.ഡേ മുംബൈയിലെ അറിയപ്പെടുന്ന  ക്രൈം ജേര്‍ണലിസ്റ്റാണ്‌