Categories
chemmannoor

കശ്മീരിലെ സൈനികരുടെ ദുരിതം പുറത്തുവിട്ട ജവാന്‍ കള്ളുകുടിയനും കുഴപ്പക്കാരനുമാണെന്ന് ബി.എസ്.എഫ്

bsf


പത്ത് ദിവസമായി മോശം ഭക്ഷണമാണ് ലഭിക്കുന്നതെന്നും ഈ ഭക്ഷണം കഴിച്ചിട്ട് ഒരു ബി.എസ്.എഫ് ജവാന്‍ പത്ത് മണിക്കൂര്‍ നേരം എങ്ങനെ ജോലി ചെയ്യാന്‍ കഴിയുമെന്നും വീഡിയോയിലൂടെ സൈനികന്‍ ചോദിച്ചിരുന്നു.


ശ്രീനഗര്‍:  അതിര്‍ത്തി കാക്കുന്ന സൈനികരുടെ ദുരിതം ഫേസ്ബുക്കിലൂടെ പുറത്തുവിട്ട ജവാനെതിരെ ബി.എസ്.എഫ്. തേജ് ബഹദൂര്‍ കള്ളുകുടിയനും സ്ഥിരം പ്രശ്‌നമുണ്ടാക്കുന്നയാളുമാണെന്ന് ബി.എസ്.എഫ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

അതിര്‍ത്തിയില്‍ നിന്നും തേജ് ബഹദൂറിനെ പൂഞ്ചിലെ 29 ബറ്റാലിയന്‍ ആസ്ഥാനത്തേക്ക് സ്ഥലം മാറ്റുകയും ചെയ്തിട്ടുണ്ട്. ജവാന്മാര്‍ക്ക് മതിയായ ഭക്ഷണം നല്‍കുന്നില്ലെന്നും ഉന്നത ഉദ്യോഗസ്ഥര്‍ ജവാന്മാര്‍ക്കുള്ള ഭക്ഷണ സാധനങ്ങള്‍ മറിച്ചു വിറ്റു കാശാക്കുകയാണെന്നും തേജ്ബഹദൂര്‍ വീഡിയോയിലൂടെ ആരോപിച്ചിരുന്നു.


Related: ഈ ഭക്ഷണം കഴിച്ച് 10 മണിക്കൂര്‍ ജോലിയെടുക്കാന്‍ കഴിയുമോ ? സൈന്യത്തിലെ അഴിമതി തുറന്നു പറഞ്ഞ് ബി.എസ്.എഫ് ജവാന്റെ ഫേസ്ബുക്ക് വീഡിയോ


പത്ത് ദിവസമായി മോശം ഭക്ഷണമാണ് ലഭിക്കുന്നതെന്നും ഈ ഭക്ഷണം കഴിച്ചിട്ട് ഒരു ബി.എസ്.എഫ് ജവാന്‍ പത്ത് മണിക്കൂര്‍ നേരം എങ്ങനെ ജോലി ചെയ്യാന്‍ കഴിയുമെന്നും വീഡിയോയിലൂടെ സൈനികന്‍ ചോദിച്ചിരുന്നു.

സൈനികന്റെ വിമര്‍ശനങ്ങള്‍ സോഷ്യല്‍ മീഡിയയിലടക്കം വ്യാപകമായി ഷെയര്‍ചെയ്യപ്പെട്ടിരുന്നു. ഇതോടെ സംഭവത്തില്‍ ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ് അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു.

Tagged with: