എഡിറ്റര്‍
എഡിറ്റര്‍
രാജ്‌നാഥ് സിങിനെതിരെ മത്സരിയ്ക്കാന്‍ ബോളിവുഡ് താരം ജാവേദ് ജഫ്രി
എഡിറ്റര്‍
Monday 31st March 2014 9:07pm

javed-jeffry

ന്യൂദല്‍ഹി:  ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ബി.ജെ.പി ദേശീയ അധ്യക്ഷന്‍ രാജ്‌നാഥ് സിങിനെതിരെ മത്സരിയ്ക്കാന്‍ ബോളിവുഡ് നടനും കൊമേഡിയനുമായ ജാവേദ് ജഫ്രി. ആം ആദ്മി സ്ഥാനാര്‍ത്ഥിയായണ് ജഫ്രി ലഖ്‌നൗ മണ്ഡലത്തില്‍ നിന്ന് മത്സരിയ്ക്കുക.

ഉത്തര്‍പ്രദേശിലെ ഗാസിയാബാദ് മണ്ഡലത്തില്‍ നിന്നാണ് കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ രാജ്‌നാഥ് സിങ് വിജയിച്ചത്. എന്നാല്‍ ഇത്തവണ ലഖ്‌നൗ മണ്ഡലത്തില്‍ നിന്ന് മത്സരിയ്ക്കാന്‍ അദ്ദേഹം തീരുമാനിയ്ക്കുകയായിരുന്നു. 2009 വരെ ബി.ജെ.പിയുടെ മുതിര്‍ന്ന നേതാവായ അടല്‍ ബിഹാരി വാജ്‌പെയുടെ ലോക്‌സഭ മണ്ഡലമായിരുന്നു ലഖ്‌നൗ.

ബിഹാര്‍, ചത്തീസ്ഗഢ്, ഗുജറാത്ത്, ജാര്‍ഖണ്ഡ്, തമിഴ്‌നാട്, ഉത്തര്‍പ്രദേശ് സംസ്ഥാനങ്ങളിലെ 22 മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികള്‍ ഉള്‍പ്പെട്ട 13ാം സ്ഥാനാര്‍ത്ഥി പട്ടികയാണ് ആം ആദ്മി പാര്‍ട്ടി ഇന്ന് പുറത്തിറക്കിയത്.

ഋതുരാജ്ഭായ് മഹാതെയാവും ഗുജറാത്തിലെ ഗാന്ധിനഗര്‍ മണ്ഡലത്തില്‍ മുതിര്‍ന്ന ബി.ജെ.പി നേതാവ് എല്‍.കെ അദ്വാനിക്കെതിരെ ആം ആദ്മി സ്ഥാനാര്‍ത്ഥിയായി മത്സരിയ്ക്കുക.

ജനതാദള്‍ യുണൈറ്റഡ് അധ്യക്ഷന്‍ ശരദ് യാദവ് മത്സരിക്കുന്ന ബിഹാറിലെ മധേപ്പുര മണ്ഡലത്തില്‍ അന്‍വര്‍ ആലം ആം ആദ്മി പാര്‍ട്ടി സ്ഥാനാര്‍ത്ഥിയാവും. പപ്പു യാദവ് എന്നപേരില്‍ അറിയപ്പെടുന്ന രാജേഷ് രഞ്ജനാണ് ഇവിടുത്തെ കോണ്‍ഗ്രസ് -ആര്‍.ജെ.ഡി സഖ്യത്തിന്റെ സ്ഥാനാര്‍ത്ഥി.

Advertisement