ന്യൂദല്‍ഹി: ദല്‍ഹിയില്‍ സഹപ്രവര്‍ത്തകയെ വെടിവച്ചു കൊന്ന ശേഷം സി.ഐ.എസ്.എഫ് ജവാന്‍ ആത്മഹത്യ ചെയ്തു. കിഴക്കന്‍ ദല്‍ഹിയിലെ യമുനാ ബാങ്ക് മെട്രോ സ്‌റ്റേഷനില്‍ ജോലി നോക്കി വന്ന ഉദ്യോഗസ്ഥനാണ് രാവിലെ ഏഴു മണിയോടെ സഹപ്രവര്‍ത്തകക്കു നേരെ നിറയൊഴിച്ചത്.

വനിതാ കോണ്‍സ്റ്റബിളിനുനേരെ വെടിയുതിര്‍ത്ത ശേഷം ജവാന്‍ സ്വയം നിറയൊഴിക്കുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. വെടിവെയ്പ്പിന്റെ കാരണം അറിവായിട്ടില്ല.