ബാംഗ്ലൂര്‍: ഏകദിന-ടെസ്റ്റ് ക്രിക്കറ്റ് രംഗങ്ങളില്‍ മികച്ച പ്രകടനം നടത്തി വിരമിച്ചതിനുശേഷം അനില്‍കുംബ്ലെയും ജവഗല്‍ ശ്രീനാഥും ഭരണത്തിന്റെ ക്രീസിലേക്ക് ഇറങ്ങുന്നു. കര്‍ണാടക ക്രിക്കറ്റ് അസോസിയേഷന്‍ തിരഞ്ഞെടുപ്പിലേക്കാണ് താരങ്ങള്‍ മല്‍സരിക്കാനിറങ്ങുന്നത്.

ഇവര്‍ക്കൊപ്പം വെങ്കിടേഷ് പ്രസാദും റോജര്‍ ബിന്നിയും മല്‍സരരംഗത്തുണ്ട്. ഇന്ത്യന്‍ താരം രാഹുല്‍ ദ്രാവിഡും മല്‍സരിക്കാനിറങ്ങുന്നുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്. മുന്‍താരം ബ്രിജേഷ് പട്ടേലിന്റെ നേതൃത്വത്തില്‍ കര്‍ണാടക ക്രിക്കറ്റ് അസോസിയേഷനില്‍ വര്‍ഷങ്ങളായി തുടരുന്ന ഭരണം പിടിച്ചടക്കാനാണ് താരങ്ങളുടെ ശ്രമം.

1998 മുതല്‍ ബ്രിജേഷ് പട്ടേല്‍ , ഗുണ്ടപ്പ വിശ്വനാഥ്, സയദ് കിര്‍മാനി, റോജര്‍ ബിന്നി തുടങ്ങിയ മുന്‍ഇന്ത്യന്‍താരങ്ങളാണ് അസോസിയേഷന്റെ ഭാരവാഹികള്‍.