എഡിറ്റര്‍
എഡിറ്റര്‍
കാല്‍തെന്നി വീണ് ജസ്വന്ത് സിങിന് ഗുരുതര പരിക്ക്
എഡിറ്റര്‍
Friday 8th August 2014 2:05pm

jaswanth-singh ന്യൂദല്‍ഹി: വസതിയില്‍ വച്ച് കാല്‍തെന്നി വീണ മുന്‍ ബി.ജെ.പി നേതാവ് ജസ്വന്ത് സിങ് ഗുരുതരാവസ്ഥയില്‍. ജസ്വന്തിനെ ദല്‍ഹിയിലെ കരസേന ആശുപത്രിയില്‍ തീവ്രപരിചരണ യൂണിറ്റില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. വ്യാഴാഴ്ച രാത്രി 11 മണിയോടെയാണ് അദ്ദേഹത്തെ ദല്‍ഹിയിലെ വീട്ടില്‍ അബോധാവസ്ഥയില്‍  കണ്ടെത്തിയത്.

തലയ്ക്കാണ് ഗുരുതരമായി പരിക്കേറ്റത്. ആശുപത്രിയിലെത്തിച്ച അദ്ദേഹത്തെ അര്‍ധരാത്രി തന്നെ ശസ്ത്രക്രിയക്ക് വിധേയനാക്കി. തലച്ചോറിലെ രക്തസ്രാവം നിര്‍ത്തുന്നതിനായിരുന്നു ശസ്ത്രക്രിയ.

കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി സീറ്റ് നിഷേധിച്ചതിനെ തുടര്‍ന്ന് ജസ്വന്ത് രാജസ്ഥാനിലെ ബാര്‍മര്‍ മണ്ഡലത്തില്‍ സ്വതന്ത്രനായി മത്സരിച്ചിരുന്നു. തുടര്‍ന്ന് ജസ്വന്തിനെ ബിജെപി പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയിരുന്നു. സ്വതന്ത്രനായി മത്സരിച്ചെങ്കിലും ബാര്‍മറില്‍ പരാജയപ്പെട്ടു.

വാജ്‌പേയി മന്ത്രിസഭയില്‍ അംഗമായിരുന്ന ജസ്വന്ത് സിങ് വിദേശകാര്യ, ധനകാര്യ, പ്രതിരോധ വകുപ്പുകളുടെ ചുമതല വഹിച്ചിട്ടുണ്ട്.

Advertisement