Categories

ജാസി ഗിഫ്റ്റ് വിവാഹിതനായി

തിരുവനന്തപുരം: സംഗീത സംവിധായകനും ഗായകനുമായ ജാസി ഗിഫ്റ്റ് വിവാഹിതനായി. പേരൂര്‍ക്കട രവി ഇല്ലത്തില്‍ റിട്ട. കസ്റ്റംസ് സൂപ്രണ്ട് ജയകുമാറിന്റേയും, എസ്.പി പ്രസന്നയുടെയും മകള്‍  അതുല്യയാണ്‌ വധു.

12.15നും 12.45നും മധ്യേയുള്ള മുഹൂര്‍ത്തത്തില്‍ നാലാഞ്ചിറ കൊട്ടേക്കാട്ട് കണ്‍വെന്‍ഷന്‍ സെന്ററിലായിരുന്നു വിവാഹം.

Ads By Google

ജയരാജിന്റെ ഫോര്‍ ദി പീപ്പിള്‍ എന്ന ചിത്രത്തിലൂടെയാണ് ജാസി ഗിഫ്റ്റ് ചലച്ചിത്ര സംഗീതലോകത്ത് എത്തിയത്. ചിത്രത്തിലെ ഗാനങ്ങള്‍ ജാസിയുടെ ശബ്ദം കൊണ്ടും പുതുസംഗീതം കൊണ്ടും വന്‍ഹിറ്റായിരുന്നു.

കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയില്‍ ഫിസിക്‌സില്‍ ഗവേഷണ വിദ്യാര്‍ഥിനിയാണ് അതുല്യ. ഫിലോസഫിയില്‍ ഗവേഷണ വിദ്യാര്‍ത്ഥിയാണ് ജാസി. മലയാള സംഗീത രംഗത്ത് തന്റേതായ പരീക്ഷണങ്ങള്‍ നടത്തി ശ്രദ്ധേയനായ ജാസി ഇപ്പോള്‍ കന്നടയിലെയും തമിഴിലെയും തിരക്കുള്ള സംഗീത സംവിധായകനാണ്.

നോട്ടി പ്രൊഫസറും നിദ്രയുമാണ് മലയാളത്തില്‍ ജാസി സംഗീത സംവിധാനം നിര്‍വഹിച്ച പുതിയ ചിത്രങ്ങള്‍.

Tagged with: