Categories

എ.പി അബ്ദുള്ളക്കുട്ടി എവിടെ മത്സരിച്ചാലും താന്‍ എതിരായി മത്സരിക്കും: ജസീറ

jaseera--adullakkutty

തിരുവനന്തപുരം: എ.പി അബ്ദുള്ളക്കുട്ടി എം.എല്‍.എ എവിടെ മത്സരിച്ചാലും താന്‍ എതിരായി മത്സരിക്കുമെന്ന് മണല്‍ മാഫിയക്കെതിരെ സമരം നടത്തുന്ന കണ്ണൂര്‍ സ്വദേശിനി ജസീറ.

തന്റെ ലേഖനം വിവാദമാക്കിത്തരണമെന്ന് എ.പി അബ്ദുള്ളക്കുട്ടി എം.എല്‍.എ മാധ്യമപ്രവര്‍ത്തകനോട് ആവശ്യപ്പെടുന്നതിന്റെ ശബ്ദരേഖ പുറത്തായ സംഭവത്തോട് പ്രതികരിയ്ക്കുകയായിരുന്നു ജസീറ.

അബ്ദുള്ളക്കുട്ടിയെ പോലുള്ള രാജ്യദ്രോഹികളെ ജനം തിരിച്ചറിയണമെന്നും ഇത്തരം ആളുകളെ പച്ചയ്ക്ക് തൂക്കിക്കൊല്ലണമെന്നും ജസീറ പറഞ്ഞു.

ഈ സ്ഥിതി തുടര്‍ന്നാല്‍ മണ്ണിന് പകരം മക്കളെ നല്‍കേണ്ടി വരുമെന്നും ജസീറ കൂട്ടിച്ചേര്‍ത്തു.

മണല്‍ മാഫിയയക്കെതിരെ ജസീറ നടത്തുന്ന സമരത്തിനെതിരായി താന്‍ ചന്ദ്രിക ദിനപത്രത്തിലെഴുതിയ ലേഖനം വിവാദമാക്കിത്തരണമെന്ന് മാധ്യമപ്രവര്‍ത്തകനോട് അബ്ദുള്ളക്കുട്ടി ആവശ്യപ്പെടുന്ന ശബ്ദരേഖയാണ് ഇന്ന് പുറത്തു വന്നത്.

ലേഖനത്തിന്റെ പേരു പറഞ്ഞു കൊണ്ടാണ് എം.എല്‍.എ മാധ്യമപ്രവര്‍ത്തകനോട് ഇക്കാര്യം ആവശ്യപ്പെടുന്നത്.

അബ്ദുള്ളക്കുട്ടിയുടെ ലേഖനത്തിനെതിരെ പരിസ്ഥിതി പ്രവര്‍ത്തകര്‍ രംഗത്ത് എന്നു പറഞ്ഞ് വാര്‍ത്ത നല്‍കിയാല്‍ മതി.

ഏതെങ്കിലും നിലവാരമില്ലാത്ത പരിസ്ഥിതി പ്രവര്‍ത്തകനെ കൊണ്ട് തന്നെ ചീത്ത വിളിപ്പിച്ചാല്‍ ലേഖനം വിവാദമായിക്കൊള്ളുമെന്നും അബ്ദുള്ളക്കുട്ടി പറഞ്ഞു.

ലേഖനം വിവാദമാക്കുമ്പോള്‍ തനിക്ക് താന്‍ എഴുതിയതില്‍ തനിക്കിഷ്ടമുള്ള ഭാഗങ്ങള്‍ ഉദ്ദരിക്കണമെന്നും അബ്ദുള്ളക്കുട്ടി പറയുന്നുണ്ട്.

ചന്ദ്രികയില്‍ അബ്ദുള്ളക്കുട്ടി എം.എല്‍.എ എഴുതിയ ലേഖനം പിന്നീട് ഏറെ വിവാദം സൃഷ്ടിച്ചിരുന്നു.

കഴിഞ്ഞ ദിവസം സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയനെതിരെ അബ്ദുള്ളക്കുട്ടിയെഴുതിയ ലേഖനവും വിവാദമായിരുന്നു.

കേരളത്തില്‍ ബംഗാള്‍ മോഡല്‍ കൊലപാതകത്തിന് പിണറായി വിജയന്‍ ആഹ്വാനം ചെയ്തിരുന്നുവെന്നായിരുന്നു കോണ്‍ഗ്രസ് മുഖപത്രമായ വീക്ഷണത്തില്‍ അബ്ദുള്ളക്കുട്ടി എഴുതിയത്.



‘ഫാഷിസത്തിനെതിരായ പോരാട്ടങ്ങള്‍ക്ക് നേതൃത്വം നല്‍കാന്‍ ഇന്ന് ഇന്ത്യയിലല്ല, ലോകത്ത് തന്നെ അങ്ങ് മാത്രമേയുള്ളൂ’; പാലക്കാട് കളക്ടറെ മാറ്റിയതില്‍ മുഖ്യമന്ത്രിയെ പരിഹസിച്ച് വി.ടി ബല്‍റാം

കോഴിക്കോട്: ജില്ലാ കളക്ടര്‍മാരെ മാറ്റിയതിന് പിന്നാലെ പ്രതിഷേധവുമായി തൃത്താല എം.എല്‍.എ വി.ടി ബല്‍റാം. സ്ഥലം മാറ്റിയവരില്‍ പാലക്കാട് കളക്ടറുമുണ്ടായിരുന്നു. ഇതിനെതിരെയാണ് വി.ടി ബല്‍റാം രംഗത്തെത്തിയിരിക്കുന്നത്.'ആര്‍.എസ്.എസ് മേധാവി മോഹന്‍ ഭഗവതിനെതിരെ കേസെടുക്കാന്‍ ഉത്തരവിട്ട പാലക്കാട് ജില്ലാ കളക്റ്ററെ സംസ്ഥാന സര്‍ക്കാര്‍ സ്ഥലം മാറ്റി. വെറും ഇരുപത്തിനാല് മണിക്കൂറിന