ജാര്‍ഗണ്ഡിലെ കുന്തി ജില്ലയില്‍ സി.ആര്‍.പി.എഫ് ക്യാമ്പിന് നേരെ മാവോയിസ്റ്റുകള്‍ ആക്രമണം നടത്തി. സ്വാതന്ത്ര്യ ദിനമായ ഇന്ന് ക്യമ്പില്‍ പതാക ഉയര്‍ത്തിയതിന് തൊട്ടുപിന്നാലെയാണ് വെടിയുതിര്‍ത്തതെന്ന് റാനിയ പോലീസ് സ്റ്റേഷനില്‍ ഉണ്ടായിരുന്ന രാജ് കപൂര്‍ പറയുന്നു. കൂടുതല്‍ വിവരങ്ങള്‍ ഇനിയും പുറത്ത് വന്നിട്ടില്ല.