എഡിറ്റര്‍
എഡിറ്റര്‍
കൊച്ചി മെട്രോ: റെയില്‍ പ്രദേശങ്ങള്‍ ജപ്പാന്‍ സംഘം പരിശോധിച്ചു
എഡിറ്റര്‍
Friday 30th November 2012 3:32pm

കൊച്ചി: കൊച്ചി മെട്രോയുടെ ഭാഗമായി റെയില്‍ കടന്നു പോകുന്ന പ്രദേശങ്ങളില്‍ ജപ്പാന്‍ സംഘം സന്ദര്‍ശനം നടത്തി. ഇന്ന് രാവിലെ എട്ട് മണിക്ക് മെട്രോ റെയില്‍ തുടങ്ങുന്ന ആലുവയില്‍ നിന്നാണ് സന്ദര്‍ശനം ആരംഭിച്ചത്.

Ads By Google

ഡി.എം.ആര്‍.സി. പ്രൊജക്ട് ഡയറക്ടര്‍ പി. ശ്രീറാം നിര്‍മ്മാണിന്റെ വിവിധ ഘട്ടങ്ങളെ കുറിച്ച് ജപ്പാന്‍ സംഘത്തിന്‌ വിശദീകരിച്ചുകൊടുത്തു. സംഘത്തോടൊപ്പം കെ.എം.ആര്‍.എല്‍. പ്രതിനിധികളും ഡി.എം.ആര്‍സി., റവന്യൂ ഉദ്യോഗസ്ഥരും ഒപ്പമുണ്ടായിരുന്നു.

നിലവിലുള്ള ഗതാഗതം തടസ്സപ്പെടുത്താതെ നിര്‍മ്മാണം എങ്ങനെ പൂര്‍ത്തിയാക്കാന്‍ കഴിയും എന്നത് സംഘം വിലയിരുത്തി. ആലുവയ്ക്കു പുറമെ, കളമശ്ശേരി, മുട്ടം യാര്‍ഡ്, ഇടപ്പള്ളി ബൈപ്പാസ് ജംക്ഷന്‍, നോര്‍ത്ത് പാലം, എം.ജി.റോഡ്, സൗത്ത് റയില്‍വെ സ്‌റ്റേഷന്‌ സമീപം, വൈറ്റില, പേട്ട തുടങ്ങിയ സ്ഥലങ്ങളും ജപ്പാന്‍ സംഘം സന്ദര്‍ശിച്ചു.

പദ്ധതിയുടെ അലൈന്‍മെന്റ്, നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ എന്നിവ വിലയിരുത്തന്നതിനൊപ്പം നിര്‍മ്മാണഘട്ടത്തിലെ പ്രതിസന്ധികള്‍ എങ്ങനെ മറികടക്കാം എന്നും സംഘം പരിശോധിച്ചു.

കൊച്ചി മെട്രോക്ക് സാമ്പത്തികസഹായം നല്‍കുന്നതുമായി ബന്ധപ്പെട്ട് ജൈക്ക (ജപ്പാന്‍ ഇന്റര്‍നാഷണല്‍ കോര്‍പ്പറേഷന്‍ ഏജന്‍സി) നിയോഗിച്ച സംഘത്തിന് തകേഷി ഫുക്കായാമയാണ് നേതൃത്വം നല്‍കുന്നത്.

ജൈക്കയുടെ ഇന്ത്യന്‍ പ്രതിനിധി യുഷിറോ സാനോ, ദക്ഷിണേഷ്യ അസി. ഡയറക്ടര്‍ കെയി സുകി ഫുകായ് തുടങ്ങിയവരും സംഘത്തിലുണ്ട്. 2171 കോടി രൂപ വരെ സാമ്പത്തികസഹായമാണ് ജപ്പാന്‍ ഫണ്ടിങ് ഏജന്‍സിയായ ജൈക്ക കൊച്ചി മെട്രോയ്ക്ക് നല്‍കാന്‍ ഉദ്ദേശിക്കുന്നത്.

Advertisement