എഡിറ്റര്‍
എഡിറ്റര്‍
2014 ലെ ലോകകപ്പില്‍ കളിക്കാന്‍ ജപ്പാന് യോഗ്യത
എഡിറ്റര്‍
Wednesday 5th June 2013 11:17am

japan-to-world-cup-2014

ടോക്കിയോ:  2014 ല്‍ ബ്രസീലില്‍ വെച്ച് നടക്കുന്ന ഫുട്‌ബോള്‍ ലോകകപ്പില്‍ ഏഷ്യന്‍ രാജ്യമായ ജപ്പാന്‍ യോഗ്യത നേടി. ഇന്നലെ നടന്ന യോഗ്യതാ മത്സരത്തില്‍ ഓസ്‌ട്രേലിയയെ (1-1) സമനിലയില്‍ തളച്ചാണ് ജപ്പാന്‍ യോഗ്യത നേടിയത്.
Ads By Google

ഇതോടെ ഏഷ്യന്‍ രാജ്യങ്ങളില്‍ ലോകകപ്പിന്  യോഗ്യത നേടുന്ന ആദ്യ രാജ്യമാകാന്‍ ജപ്പാന് സാധിച്ചു. നേരത്തെ ആതിഥേയരായ ബ്രസീല്‍ ലോകകപ്പിന് യോഗ്യത നേടിയിരുന്നു.

ഓസ്‌ട്രേലിയക്കെതിരെ യുള്ള മത്സരത്തില്‍ ഇഞ്ചുറി ടൈമില്‍ കിട്ടിയ പെനാല്‍റ്റിയാണ് ജപ്പാന് സമനില നേടിക്കൊടുത്തത്. മത്സരത്തിന്റെ രണ്ടാം പകുതിയില്‍  82 ാം മിനിട്ടില്‍ തോമസ് ഓര്‍   നേടിയ ഗോളിലൂടെ ആദ്യം ഓസ്‌ത്രേലിയയായിരുന്നു മുന്നിലെത്തിയത്.

ഈ ഗോളില്‍ വിജയം ഉറപ്പിച്ചിരുന്ന ഓസ്‌ട്രേലിയക്ക്  പക്ഷേ കളി തീരാന്‍ പത്ത്  മിനിട്ട് ശേഷിക്കേ പെനാല്‍റ്റി വില്ലനായെത്തി. കെയ്‌സുകെ ഹോണ്ടയുടെ പെനാല്‍റ്റി ഗോളില്‍ ജപ്പാന്‍ വിജയവും നേടി. നേരത്തെ ജോര്‍ദ്ദാനോട് തോറ്റതിനാല്‍ ഓസ്‌ട്രേലിയയുമായുള്ള മത്സരം ജപ്പാന് നിര്‍ണ്ണായകമായിരുന്നു. ഗ്രൂപ്പിലെ രണ്ടാം സ്ഥാനക്കാരായ ഓസ്‌ട്രേലിയയ്ക്ക് ആറു കളികളില്‍നിന്ന് ഏഴു പോയന്റാണുള്ളത്.

1998 ലാണ് ജപ്പാന്‍ ആദ്യമായി ലോകകപ്പ് ഫുട്‌ബോളില്‍ കളിച്ച് തുടങ്ങിയത്. തുടര്‍ച്ചയായി അഞ്ചാം തവണയാണ് ജപ്പാന്‍ ലോകകപ്പില്‍ പന്ത് തട്ടാനൊരുങ്ങുന്നത്.
ഫുട്‌ബോളില്‍ സ്വന്തമായൊരു ശൈലി ഉണ്ടാക്കിയെടുക്കുന്നതില്‍ വിജയിച്ച ഏഷ്യന്‍ രാജ്യമായിരുന്നു ജപ്പാന്‍. 2002 ല്‍ കൊറിയക്കൊപ്പം ഫുട്‌ബോള്‍ ലോകകപ്പിന് വേദിയൊരുക്കാന്‍ ജപ്പാനുമുണ്ടായിരുന്നു.

Advertisement