ടോക്കിയോ:  മൂന്നു മാസത്തെ ഇടവേളയ്ക്ക് ശേഷം ജപ്പാന്‍ ഉപഗ്രഹം വിക്ഷേപിച്ചു. ജപ്പാന്റെ പുതിയ ചാര ഉപഗ്രഹം വിജയകരമായി വിക്ഷേപിച്ചതായി ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. ജപ്പാനിലെ ഒറ്റപ്പെട്ട തെക്കന്‍ ദ്വീപായ തനെഗാഷിമയില്‍ നിന്നായിരുന്നു വിക്ഷേപണമെന്ന് ജപ്പാന്‍ ചാരസംഘമായ ജാക്‌സ അറിയിച്ചു. എന്നാല്‍ ഉപഗ്രഹത്തിന്റെ വിശദാംശങ്ങള്‍ ഒന്നും തന്നെ ഔദ്യോഗിക വിഭാഗം പുറത്തുവിട്ടിട്ടില്ല.

രണ്ടു മാസം മുന്‍പ് ജപ്പാന്‍ മറ്റൊരു ചാര  ഉപഗ്രഹം വിക്ഷേപിച്ചിരുന്നു.ഇതിന്റെ വിശദാംശങ്ങള്‍ പുറത്തുവിടാന്‍ ജപ്പാന്‍ തയ്യാറായിരുന്നില്ല  2003ലായിരുന്നു ഈ ശൃഖലയിലെ ആദ്യ ഉപഗ്രഹം  വിക്ഷേപിച്ചത്. അടുത്ത വര്‍ഷം വിക്ഷേപിക്കുന്ന ഒരു ഉപഗ്രഹത്തോടെ ഈ ശൃംഖല പൂര്‍ണമാകുമെന്ന് വൃത്തങ്ങള്‍ അറിയിച്ചു. ഇപ്പോള്‍ വിക്ഷേപിച്ച ഉപഗ്രഹം പൂര്‍ണ്ണ വിജയമാണെന്നും ഉപഗ്രഹത്തിന്റെ പ്രവര്‍ത്തനത്തില്‍ തകരാറൊന്നുമില്ലെന്നും ജാക്‌സ അറിയിച്ചു

Subscribe Us: