Categories

ജ­പ്പാ­ന്റെ ‘ ബു­ധ­ന്‍ ദൗത്യം ‘ 2014 ല്‍

ല­ണ്ടന്‍:ബ­ഹി­രാകാ­ശ സ്വ­പ്‌­ന­ങ്ങ­ളു­മാ­യി­കു­തിക്കാ­നൊ­രു­ങ്ങു­ക­യാ­ണ് ജ­പ്പാന്‍. 2014-ാ­ടെ ബു­ധ­നി­ലേ­ക്ക് ശാ­സ്­ത്ര­സംഘ­ത്തെ അ­യ­ക്കാ­നാ­ണ് ‘ജ­പ്പാന്‍ എയ്‌­റോ­സ്‌­പേ­സ് എ­ക്‌­സ്‌­പ്ലോ­റേ­ഷന്‍ ഏ­ജന്‍­സി’ തീ­രു­മാ­നി­ച്ചി­രി­ക്കു­ന്നത്.
പ്ര­ത്യേ­ക വാ­ഹ­ന­മാ­ണ് ബ­ഹി­രാകാ­ശ പ­ര്യ­വേ­ക്ഷ­ണ­ങ്ങള്‍­ക്കാ­യി ജ­പ്പാന്‍ സ­ജ്ജ­മാ­ക്കി­യി­രി­ക്കു­ന്നത്. സൂ­ര്യ­ന്റെ അ­യല്‍­ക്കാ­രനാ­യ ബു­ധ­നില്‍ പ്ര­വേ­ശി­ക്കു­മ്പോ­ഴു­ണ്ടാ­കു­ന്ന താ­പം ത­ട­ഞ്ഞു­നിര്‍­ത്താ­നാ­യി ക­ണ്ണാ­ടി­ക­വ­ച വാ­ഹ­ന­മാ­ണ് ഉ­പ­യോ­ഗി­ക്കു­ക. ക­ണ്ണാ­ടി­കവ­ചം ഉ­പ­യോ­ഗി­ക്കു­ന്ന­തുവ­ഴി സൂ­ര്യ­ന്റെ താ­പ­ത്തി­ന്റെ തീവ്രത 160 ഡിഗ്രി സെല്‍­ഷ്യ­സാ­യി കു­റ­യ്­ക്കാ­നാ­കു­മെ­ന്ന് ജ­പ്പാന്‍ ശാ­സ്­ത്ര­സം­ഘമാ­യ ‘ജാക്‌­സ’ മേ­ധാ­വി സീ­ചി സ­ക്ക­മോട്ടോ പ­റ­ഞ്ഞു.

പ­ര്യ­വേ­ഷ­ണ­വാ­ഹ­ന­ത്തി­നു­ള്ളി­ലെ ചൂ­ട് 60 ഡിഗ്രി സെല്‍­ഷ്യ­സാ­യി നി­ല­നിര്‍­ത്തി­യി­ട്ടു­ണ്ട്. വാ­ഹ­ന­ത്തി­ന്റെ വ­ശ­ങ്ങ­ളി­ലാ­യി സ്ഥാ­പി­ച്ചി­ട്ടു­ള്ള പ്ര­ത്യേ­ക പാ­ളി­കള്‍ ല­ഭ്യ­മാ­ക്കു­ന്ന സൗ­രോര്‍­ജ്ജം ഉ­പ­യോ­ഗി­ച്ചാ­ണ് ഇ­ത് പ്ര­വര്‍­ത്തി­ക്കു­ക. വാ­ഹ­ന­ത്തി­ന്റെ മ­റ്റു പ­രീ­ക്ഷ­ണ-നി­രീ­ക്ഷ­ണ­ങ്ങള്‍ യൂ­റോ­പ്പി­ലെ ര­ഹ­സ്യ­കേ­ന്ദ്ര­ത്തില്‍ ന­ട­ക്കു­ക­യാ­ണ്.2014 ാ­ടെ സ്വ­പ്‌­ന­ദൗത്ത്യം നി­റ­വേ­റ്റാ­നാ­ണ് ‘
‘ജാക്‌­സ’ ശാ­സ്­ത്ര­ഞ്­ജന്‍­മാ­രു­ടെ ശ്രമം.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.