എഡിറ്റര്‍
എഡിറ്റര്‍
ജപ്പാന്റെ ഇസുസു മോട്ടോര്‍സ് സിറെയസ് ആന്ധ്രയില്‍ പുതിയ ഫാക്ടറി തുടങ്ങുന്നു
എഡിറ്റര്‍
Monday 28th January 2013 7:00am

ചെന്നൈ: ജപ്പാന്‍ വാഹന നിര്‍മ്മാതാക്കളായ ഇസുസു മോട്ടോര്‍സ് സിറെയസ് ആന്ധ്രയില്‍ പുതിയ ഫാക്ടറി തുടങ്ങുന്നു. ആന്ധ്രാപ്രദേശിലെ ശ്രീസിറ്റിയിലാണ് ഫാക്ടറി സ്ഥാപിക്കുന്നത്.

ഇതിനായി 1000 കോടി വകയിരുത്തിയിട്ടുണ്ട്. ഒരു വര്‍ഷം 50,000 വാഹനങ്ങള്‍ നിര്‍മ്മിക്കാനാകും എന്നാണ് കമ്പനി അവകാശപ്പെടുന്നന്നത്.

Ads By Google

ഏകദേശം 2015 മാര്‍ച്ചില്‍ ഹൈദരാബാദില്‍ ഇതിന്റ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകും എന്നാണ് കമ്പനി തീരുമാനം. ഇപ്പോള്‍ ചെന്നൈയിലെ തിരുവള്ളൂര്‍  ഹിന്ദുസ്ഥാന്‍ മോട്ടോര്‍സിന്റെ ഫാക്ടറിയിലാണ് ജപ്പാന്‍ വാഹനങ്ങളുടെ നിര്‍മ്മാണം നടക്കുന്നത്്.

അതേസമയം സ്വകാര്യ നിക്ഷേപകര്‍ എസ്.എസ്.ഐ ക്ക ഫണ്ട് ലഭ്യമാക്കാന്‍ പറഞ്ഞിട്ടുണ്ട്. എന്നാല്‍ ഇസുസു ഔദ്യോഗികമായി  ഈ പ്രസ്ഥാവനയോട്  പ്രതികരിക്കരിച്ചില്ല.

എന്നാല്‍ ഇസുസു മുഖ്യമായും ലക്ഷ്യമിടുന്നത് ഡീസല്‍ ടെക്‌നോളജിയിലുള്ള എഞ്ചിന്‍ നിര്‍മ്മാണത്തിനാണ്. ഇത് കൂടുതല്‍ ഉപഭോക്താക്കളെ ആകര്‍ഷിക്കും.
ഇപ്പോള്‍ അവര്‍  കൂടുതല്‍ ശ്രദ്ധ കൊടുക്കുന്നത് പിക്കപ്പിനും, എസ്.യു.വി.എസിനുമാണ്.

ആന്ധ്രാപ്രദേശിലെ ഫാക്ടറി എല്ലാ വിധ സൗകര്യത്തോടും കൂടിയാണ് ഒരുക്കുന്നത്. പ്രകൃതിക്കിണങ്ങി വ്യപാരം കൂടുതല്‍ മെച്ചപ്പെടുത്തനാണ് കമ്പനി ഇപ്പോള്‍ ശ്രദ്ധകൊടുക്കുന്നത്.

ഇപ്പോള്‍ ഇസുസു മറ്റൊരു ഫാക്ടറിയില്‍ വാഹനനിര്‍മ്മാണം നടത്തുന്നതില്‍ നിരാശയുണ്ട്. അതുകൊണ്ട് തന്നെ ഈ ഫാക്ടറി വേഗത്തില്‍ പ്രാവര്‍ത്തികമാക്കാനാണ കനപനിയടെ തീരുമാനം.

Advertisement