പ്പാനിലുണ്ടായ ഭൂകമ്പം അവിടത്തെ മനുഷ്യര്‍ക്ക് ഉണ്ടാക്കിയ വിനാശം കണക്കാക്കാന്‍ കഴിയുന്നതല്ല. ലോകത്ത് ഇന്നോളം ഉണ്ടായിട്ടുള്ളതില്‍ വെച്ച് ഏറ്റവും വലിയ ഭൂകമ്പമാണ് ജപ്പനില്‍ സംഭവിച്ചത്. അതിന്റെ ഫലമായുണ്ടായ സുനാമിയില്‍ പതിനായിരങ്ങള്‍ മരിച്ചു. വീടുകളും നാടുകളും നാമാവശേഷമായി. ആണവ നിലയം പോട്ടിത്തെറിച്ചതിനെ തുടര്‍ന്നുണ്ടായ ദുരിതങ്ങള്‍ വേറെയും.
എന്നാല്‍ ഇത് എറ്റവും വലുതല്ലെന്നാണ് ആധുനിക സീസ്‌മോഗ്രാഫിക്ക് പഠനങ്ങള്‍ വ്യക്തമാക്കുന്നത്. 1923ല്‍ കാന്റോയില്‍ സംഭവിച്ച ഭൂകമ്പത്തെക്കാള്‍ വലുതായിരിക്കും ഇനിയുണ്ടാകാന്‍ പോകുന്നതെന്ന് മുമ്പേതന്നെ ശാസ്ത്രലോകം പ്രവചിച്ചിരുന്നു. കാന്റോ ഭൂകമ്പത്തില്‍ 142000 പേരാണ് മരിച്ചിരുന്നത്.

ടാക്ടോണിക് പരമായി ജപ്പാന്‍ അതി സങ്കീര്‍ണമായ മേഖലയാണ്. പസഫിക് ഫലകം, ഒഖോസ്‌ക് ഫലകം, ഫിലിപ്പൈന്‍ ഫലകം എന്നീ മൂന്ന് സുപ്രധാന ഫലകങ്ങളാണ് ജപ്പാന്‍ മേഖലയിലുള്ളത്. ഇവയാകട്ടെ എപ്പേഴും പരസ്പരം ഉരസിക്കൊണ്ടിരിക്കുന്നു.

ടോക്യോവിന് സമീപമുള്ള സഗാമി ട്രൂഫ് എന്ന മേഖലയില്‍വെച്ച് ഫിലിപൈന്‍ ഫലകവും ജപ്പാന്‍ ദ്വീപും തമ്മില്‍ കൂട്ടിമുട്ടിയതിന്റെ ഫലമായാണ് 1923-ലെ ഭൂകമ്പമുണ്ടായത്. എന്നാല്‍ ഇപ്പോള്‍ മാര്‍ച്ചിലുണ്ടായ ഭൂകമ്പം പസഫിക് ഫലകവും ഒഖോസ്‌ക് ഫലകവും കൂട്ടിമുട്ടിയതിന്റെ ഫലമാണ്.
ഭൂകമ്പം വരാനുള്ള സാധ്യതയെ പറ്റിയുള്ള പഠനത്തിന് മുന്‍കാല റെക്കോര്‍ഡുകള്‍ മാത്രമല്ല ശാസ്ത്രജ്ഞന്‍മാര്‍ ഉപയോഗിക്കുന്നത്. ടോക്കിയോ സര്‍വ്വകലാശാലയിലെ യസുതാക്കാ ഇകേത അതി സൂക്ഷ്മ ജി.പി.എസ് അളവുകളാണ് ഇതിനായി ഉപയോഗിക്കുന്നത്. ഈ അളവു

കളും ഭൂകമ്പങ്ങള്‍ പുറത്തുവിടുന്ന മര്‍ദ്ദവും തമ്മില്‍ താരതമ്യ പഠനത്തിന് അദ്ദേഹം വിധേയമാക്കും. ഭൂമിക്കടിയിലുണ്ടായ മ

ര്‍ദ്ദത്തിന് ആനുപാതികമായ ഭൂകമ്പം മാര്‍ച്ച് 11-ന് ഉ

ണ്ടായിട്ടില്ല എന്നാണ് അദ്ദേഹത്തിന്റെ പഠനങ്ങളില്‍ തെളിയുന്നത്. ഇതിനെക്കാള്‍ വലിയത് ഇനി ഭാവിയിലുണ്ടാകും എന്ന് അദ്ദേഹം പറയുന്നു.