എഡിറ്റര്‍
എഡിറ്റര്‍
ജാപ്പനീസ് ഗ്രാന്‍പ്രി വെറ്റലിന്; സീസണിലെ മൂന്നാമത്തെ വിജയം
എഡിറ്റര്‍
Monday 8th October 2012 12:20am

സുഷുക്ക: ഫോര്‍മുല -1 കാറോട്ടത്തിന്റെ ജാപ്പനീസ് ഗ്രാന്‍പ്രിയില്‍ റെഡ്ബുളിന്റെ ജര്‍മന്‍ ഡ്രൈവര്‍ സെബാസ്റ്റിയന്‍ വെറ്റല്‍ ജേതാവായി. രണ്ടാഴ്ച മുന്‍പ് സിംഗപ്പൂര്‍ ഗ്രാന്‍പ്രിയിലും വെറ്റല്‍ തന്നെയായിരുന്നു ജേതാവ്.

Ads By Google

ഇതോടെ ഈ സീസണില്‍ തുടര്‍ച്ചയായി രണ്ട് ഗ്രാന്‍പ്രി ജയിക്കുന്ന ആദ്യ ഡ്രൈവറായി വെറ്റല്‍ മാറി. സീസണില്‍ വെറ്റലിന്റെ മൂന്നാം വിജയവുമാണിത്.

നിലവിലെ ലോക ചാമ്പ്യനാണ് ഇരുപത്തഞ്ചുകാരനായ വെറ്റല്‍. കരിയറിലെ 24-ാം കിരീടം നേടിയ വെറ്റല്‍ ഇതോടെ വിജയങ്ങളില്‍ അര്‍ജന്റീനക്കാരന്‍ യുവാന്‍ മാനുവല്‍ ഫാന്‍ജിയോയ്ക്ക് ഒപ്പമെത്തി.

മത്സരത്തില്‍ ഏറെ പ്രതീക്ഷയുണ്ടായിരുന്ന അലോന്‍സോ കിമി റൈക്കോണന്റെ കാറുമായി കൂട്ടിയിടിച്ചതോടെ തുടക്കത്തില്‍ത്തന്നെ പുറത്തായി. ഇതോടെ വെറ്റലും ഫെറാറിയുടെ ഫെര്‍ണാന്‍ഡോ അലോന്‍സോയും തമ്മിലുള്ള പോയിന്റ് വ്യത്യാസം നാലായി കുറഞ്ഞു.

Advertisement