ടോക്കിയോ: റിക്ടര്‍ സ്‌കെയിലില്‍ 8.8 രേഖപ്പെടുത്തിയ ഭൂകമ്പം ജപ്പാനെ പിടിച്ചുലച്ചിരിക്കയാണ്. ഭൂകമ്പത്തെ തുടര്‍ന്ന് അലയടിച്ചുയര്‍ന്ന സുനാമി തിരമാലകള്‍ ജപ്പാന്‍ തീരങ്ങളെ വിഴുങ്ങുന്നതാണ് കാണാന്‍ കഴിഞ്ഞത് കപ്പലുകളും കെട്ടിടങ്ങളും തകര്‍ന്നടിയുന്ന ദൃശ്യങ്ങളില്‍ ടെലിവിഷനില്‍ ദൃശ്യമായിരുന്നു. ടോക്കിയോക്ക് 400 കിലോമീറ്റര്‍ അകലെയാണ് ഭൂചലനമുണ്ടായത്. തലസ്ഥാനത്ത് കെട്ടിടങ്ങള്‍ പലതവണയായി പ്രകമ്പനം കൊണ്ടു.38 പേര്‍ മരിച്ചതായി സ്ഥിരീകരിച്ചിട്ടുണ്ട്. അടുത്ത പേജില്‍ തുടരുന്നു