എഡിറ്റര്‍
എഡിറ്റര്‍
ഐശ്വര്യയെയോ നയന്‍സിനെയോ ചുംബിക്കണോ? നിങ്ങളുടെ മോഹം ഉടന്‍ പൂവണിയും
എഡിറ്റര്‍
Monday 2nd April 2012 6:00am

നിങ്ങളുടെ ഇഷ്ടപ്പെട്ട സെലബ്രിറ്റി ആരാണ്? ഐശ്വര്യാ റായിയോ പ്രിയങ്കാ ചോപ്രയോ നയന്‍താരയോ ആരുമാകട്ടെ, ഒന്നു തൊടാന്‍ പോലും സാധിക്കാത്ത ഇവരെ നിങ്ങളുടെ റൂമിനുള്ളില്‍ നിങ്ങള്‍ക്ക് ചുംബിക്കാം, എതിര്‍ക്കാതെ അവര്‍ ചുംബനത്തിനായി കാത്തുനില്‍ക്കും. നിങ്ങളുടെ ചുണ്ടുകള്‍ താരത്തിന്റെ മുഖത്തേക്ക് നീങ്ങുമ്പോള്‍ ‘ശ്ശൊ, ആരെങ്കിലും കാണും….’ എന്ന ഭാവത്തില്‍ ചുംബനത്തിനായി കണ്ണടച്ചു നില്‍ക്കും. ചുംബനം നല്‍കി കഴിഞ്ഞാല്‍ അവള്‍ നാണത്തോടെ മുഖം താഴ്ത്തും, പിന്നെ താഴേക്ക് നോക്കി കുണുങ്ങിച്ചിരിക്കും.

പറഞ്ഞു വരുന്നത് സ്വപ്‌നത്തെക്കുറിച്ചല്ല, നിങ്ങള്‍ക്കിഷ്ടപ്പെട്ട സെലിബ്രിറ്റിയെ ചുംബിക്കാന്‍ ജപ്പാന്‍കാര്‍ അവസരമൊരുക്കിയിരിക്കുകയാണ്. ഇതിനായി ഒരു ഡിജിറ്റല്‍ സ്‌ക്രീനാണ് അവര്‍ തയ്യാര്‍ ചെയ്തിരിക്കുന്നത്. സ്‌ക്രീനില്‍ നിങ്ങള്‍ ആരാധിക്കുന്ന സെലബ്രിറ്റിയുടെ ചിത്രമുണ്ടാകും. ചുംബനം ഏറ്റുവാങ്ങാന്‍ തയ്യാറായി നിങ്ങളെ തന്നെ നോക്കി അവര്‍ നില്‍ക്കും.

ജപ്പാനിലെ കിയോ യൂണിവേഴ്‌സിറ്റിയിലെ ഗവേഷകരാണ് ഈ ‘ക്രേസി’ കണ്ടുപിടുത്തത്തിനു പിന്നില്‍. ചുംബിക്കുന്നയാളുടെ സാന്നിധ്യം മനസ്സിലാക്കുന്ന ഈ ഡിജിറ്റല്‍ സ്‌ക്രീന്‍, ആളുകളുടെ ചലനങ്ങള്‍ക്കനുസരിച്ച് പ്രതികരിക്കും.

പുതിയ സാങ്കേതിക വിദ്യയുടെ പ്രവര്‍ത്തനം വളരെ ലളിതമാണെന്ന് ഗവേഷക സംഘത്തിലെ പ്രധാനി കെയ്ദായ് ഒഗാവ പറയുന്നു. ഡിജിറ്റല്‍ സ്‌ക്രീനിനു മുകളില്‍ ഒരു അള്‍ട്രാ സൗണ്ട് സെന്‍സര്‍ സ്ഥാപിച്ചിട്ടുണ്ട്. സ്‌ക്രീനില്‍ നിന്നും എത്ര അകലത്തിലാണ് നിങ്ങള്‍ എന്നു മനസ്സിലാക്കുന്നതിനു വേണ്ടിയാണിത്. നിങ്ങള്‍ സ്‌ക്രീനിനോട് അടുക്കുന്നതിനനുസരിച്ച് സ്‌ക്രീനിലെ നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റിയും ചലിക്കാന്‍ തുടങ്ങും.

ഒരിക്കല്‍ ഇഷ്ട പോപ് സ്റ്റാറിന്റെ ചിത്രത്തില്‍ നോക്കിയിരിക്കെ, എന്തു കൊണ്ട് ചിത്രം തന്നോട് പ്രതികരിക്കുന്നില്ലെന്ന ചിന്തയാണ്, പ്രതികരിക്കാനും ചുംബിക്കാനും സാധിക്കുന്ന പോസ്റ്റര്‍ എന്ന കണ്ടുപിടുത്തത്തിലേക്ക് നയിച്ചതെന്ന് ഒഗാവ പറയുന്നു. സംഗതി വലിയ വാര്‍ത്താ പ്രധാന്യം നേടിയതോടെ ഇതിന്റെ വിപണന സാധ്യത തിരിച്ചറിഞ്ഞ ഒഗാവോയും സംഘവും ഈ ടെക്‌നോളിജിയുമായി വന്‍തുക മാര്‍ക്കറ്റില്‍ ഇന്‍വെസ്റ്റ് ചെയ്യാന്‍ ഒരുങ്ങുകയാണ്. കൊമേഴ്‌സ്യല്‍ അടിസ്ഥാനത്തില്‍ ചുംബന സ്‌ക്രീനുകള്‍ നിര്‍മ്മിക്കുകയാണ് ലക്ഷ്യം.

മിക്ക പോപ് സ്റ്റാറുകളെയും മറ്റു സെലബ്രിറ്റികളെയുമെല്ലാം ചുംബന സ്‌ക്രീനിനായി പോസ് ചെയ്യിപ്പിച്ച് ഒരു ആപ്ലിക്കേഷന്‍ പുറത്തിറക്കാനും ഗവേഷകര്‍ക്ക് പദ്ധതിയുണ്ട്. ഇതുമാത്രമല്ല, ചുംബന സ്‌ക്രീന്‍ വികസിപ്പിക്കുന്നതിനുള്ള ചര്‍ച്ചകളും നടക്കുകയാണ്. തുടര്‍ന്നുള്ള പരീക്ഷണങ്ങല്‍ വിജയിച്ചാല്‍, ചുംബനത്തിനായി സെലിബ്രിറ്റി കാത്തിരിക്കുക മാത്രമല്ല, സെലബ്രിറ്റിയുടെ മുടിയിലെ ഷാംപൂവിന്റെ മണവും ചുണ്ടുകളിലെ ലിപ്സ്റ്റിക്കിന്റെ സാന്നിധ്യവും തിരിച്ചറിയാന്‍ സാധിക്കുമത്രെ. ചുംബനം സ്വീകരിച്ച ശേഷം സെലിബ്രിറ്റി നിങ്ങളോട് ‘ഐ ലവ് യൂ’ എന്ന് മന്ത്രിക്കുകയും ചെയ്യും.

മനുഷ്യന്റെ ലൈംഗിക വേഴ്ചാ ശൈലികളെയും രീതികളെയും പുതിയ കണ്ടുപിടുത്തം ഭാവിയില്‍ മാറ്റിയെഴുതുമെന്ന വാദവുമായി ടെക്ക് ബ്ലോഗുകളില്‍ ചൂടേറിയ ചര്‍ച്ചകള്‍ തന്നെ ആരംഭിച്ചിട്ടുണ്ട്.

Malayalam News

Kerala News in English

Advertisement