ടോക്കിയോ: ജപ്പാനില്‍ വീണ്ടും ശക്തമായ ഭൂചലനം. ടോക്കിയോയിലാണ് ഭൂചലനമുണ്ടായത്. റിക്ടര്‍ സ്‌കെയിലില്‍ 7.2 രേഖപ്പെടുത്തിയിട്ടുണ്ട്. ഭൂചലനത്തെ തുടര്‍ന്ന് സുനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്.

അമേരിക്കയിലെ മെക്‌സിക്കോയിലും ഭൂചലനമുണ്ടായിട്ടുണ്ട്. റിക്ടര്‍ സ്‌കെയിലില്‍ 6.2 രേഖപ്പെടുത്തി.

ടോക്കിയോയുടെ തീരദേശങ്ങളില്‍ നിന്നും ആളുകളെ ഒഴിപ്പിച്ച് തുടങ്ങിയിട്ടുണ്ട്. നഗരത്തില്‍ ശക്തമായ ഭൂചലനത്തില്‍ കെട്ടിടങ്ങളും മറ്റും കുലുങ്ങി.
കടലിനടിയില്‍ 40 കിലോമീറ്റര്‍ ആഴത്തിലാണ് ഭൂചലനമുണ്ടായതെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ വ്യക്തമാക്കി.

കഴിഞ്ഞ മാസം ജപ്പാനിലുണ്ടായ സുനാമി റിക്ടര്‍ സ്‌കെയിലില്‍ 9 രേഖപ്പെടുത്തിയ തീവ്രതയുള്ളതായിരുന്നു. മാര്‍ച്ച് 11നുണ്ടായ ഭൂചലനത്തെ തുടര്‍ന്ന് ജപ്പാനില്‍ 100 കണക്കിന് തുടര്‍ ചലനങ്ങളാണുണ്ടായത്. എന്നാല്‍ ഇതില്‍ അപൂര്‍വ്വം ചിലത് മാത്രമേ റിക്ടര്‍ സ്‌കെയില്‍ 7 കടന്നിട്ടുള്ളൂ.