ടോക്കിയോ: ജപ്പാനെ കശക്കിയെറിഞ്ഞ സുനാമി ദുരന്തത്തിനിരയായ 4000ത്തോളം മൃതദേഹങ്ങള്‍ ഇപ്പോഴും തിരിച്ചറിയാതെ കിടക്കുന്നു. സുനാമിത്തിരകള്‍ നക്കിത്തുടച്ച റസിഡന്‍ഷ്യല്‍ ഭാഗത്തു നിന്ന് കണ്ടെടുത്ത മൃതദേഹങ്ങളാണ് തിരിച്ചറിയപ്പെടാതെയുള്ളത്. ഈ പ്രദേശങ്ങളിലുള്ളവര്‍ കുടുംബത്തോടെ മരണത്തിന് കീഴടങ്ങുകയായിരുന്നു.

ഇതില്‍ 1700 പേരെക്കുറിച്ച് ലഭ്യമായ വിവരങ്ങള്‍ പോലീസ് വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2,300 പേരുടെ ഇത്തരം വിവരങ്ങള്‍ ലഭ്യമായിട്ടില്ല. ഇവരുടെ ശരീര പ്രകൃതിയും വസ്ത്രങ്ങളെയും കുറിച്ചുള്ള വിവരങ്ങളാണ് പുറത്ത് വിട്ടത്.

ജപ്പാനില്‍ ആകെ 28,000 പേര്‍ ഭൂകമ്പത്തില്‍ മരിച്ചുവെന്നാണ് കണക്ക്.