എഡിറ്റര്‍
എഡിറ്റര്‍
‘വിശ്വ പ്രണയത്തിന്റെ രാജകീയ മാതൃക’; സാധാരണക്കാരനായ കൂട്ടുകാരനെ സ്വന്തമാക്കാന്‍ രാജകീയ പദവി വേണ്ടെന്നുവെച്ച് ജപ്പാന്‍ രാജകുമാരി
എഡിറ്റര്‍
Thursday 18th May 2017 3:23pm

ടോക്കിയോ: പ്രണയ സാക്ഷാത്കാരത്തിനായി തന്റെ രാജകീയ പദവികള്‍ പോലും ത്യജിച്ചിരിക്കുകയാണ് മാകോ രാജകുമാരി. ജപ്പാന്‍ ചക്രവര്‍ത്തി അകിഹിതോയുടെ കൊച്ചുമകളായ മാകോയെന്ന 25കാരിയായ രാജകുമാരിയാണ് തന്റെ പ്രണയത്തിനായ് രാജകീയ പദവികള്‍ ഉപേക്ഷിക്കുന്നത്.


Also read ‘എന്റെ ജീവിതം എനിക്കുള്ളതാണ്’ എന്ന് നഫ്സീന: ആത്മഹത്യയ്ക്ക് കാരണം ദയനീയാവസ്ഥ തുറന്നുകാട്ടിയുള്ള മാധ്യമവാര്‍ത്തകളെന്ന് റിപ്പോര്‍ട്ട് 


ജപ്പാനിലെ രാജ കുടുംബത്തില്‍ നിന്നുള്ളവര്‍ക്ക് വലിയ കുടുംബങ്ങളില്‍ നിന്നു മാത്രമേ വിവാഹം കഴിക്കാന്‍ കഴിയുകയുള്ളു. ഇത് ലംഘിക്കുന്നവര്‍ക്ക് രാജ പദവികളില്‍ സ്ഥാനം ലഭിക്കുകയില്ല. തന്റെ സഹപാഠിയായ കിയി കൊമുറോയിയെന്ന സാധാരണക്കാരനെ സ്വന്തമാക്കുന്നതിന് വേണ്ടി രാജകുമാരി സ്ഥാനത്ത് നിന്ന് ഒഴിവാക്കാനുള്ള അപേക്ഷ സമര്‍പ്പിച്ച് കാത്തിരിക്കുകയാണ് മാകോ.

Japanese Princess Mako. File photo

 

ടോക്കിയോവിലെ ഇന്റര്‍നാഷണല്‍ ക്രിസ്റ്റിയന്‍ യൂണിവേഴ്സിറ്റിയില്‍ പഠിക്കുന്നതിനിടെയാണ് കിയി കൊമുറോയുമായി മാകോ പ്രണയത്തിലാവുന്നത്. തുടര്‍ന്ന് ഇയാളെ തന്നെ വിവാഹം ചെയ്യാന്‍ തീരുമാനിക്കുകയും ചെയ്യുകയായിരുന്നു.


Dont miss എത്ര പേര്‍ക്ക് കിടന്നു കൊടുത്തെന്ന് ചോദിച്ച സഹപാഠിയുടെ കരണം പൊട്ടിച്ചു; കറങ്ങി വന്നപ്പോള്‍ ഒന്നൂടെ പൊട്ടിച്ചു; അനുഭവം പങ്കുവെച്ച് സുരഭി


അഞ്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ടോക്കിയോവിലെ ഷിബുയ റസ്റ്റോറന്റില്‍ വെച്ചുള്ള ഒരു പാര്‍ട്ടിക്കിടെയായിരുന്നു ടൂറിസം വര്‍ക്കറായ കൊമുറോയെ രാജകുമാരി ആദ്യമായി കാണുന്നത്. കടലിനെ സ്നേഹിക്കുകയും സ്‌കീയിങ് ചെയ്യുകയും വയലിന്‍ വായിക്കുകയും പാചകം ചെയ്യുകയും ചെയ്യുന്ന കൊമുറയുടെ കഴിവുകളാണ് രാജകുമാരികയെ ആദ്യം ആകര്‍ഷിച്ചത്. കൂട്ടുകാരായ ഇരുവരും പിന്നീട് അടുപ്പത്തിലാവുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.

 

സാധാരണക്കാരനെ വിവാഹം കഴിക്കുന്നതോടെ മാകോയ്ക്ക് രാജകുമാരി സ്ഥാനം നഷ്ടപ്പെടുകയും സാധാരണക്കാരിയായി മാറുകയും ചെയ്യും. എന്നാല്‍ പ്രൗഢമായ ചടങ്ങില്‍ വച്ച് തന്നെയായിരിക്കും മകോയുടെ വിവാഹം നടക്കുകയെന്നാണ് ന്യൂസ് ഏജന്‍സിയായ അസോസിയേറ്റഡ് പ്രസ് പറയുന്നത്. പ്രാദേശിക മാധ്യമങ്ങളോട് രാജകുമാരിയുടെ വിവാഹ നിശ്ചയത്തിനുള്ള ഒരുക്കത്തിലാണ് തങ്ങളെന്ന് രാജകുടുംബം വ്യക്തമാക്കിയതായും റിപ്പോര്‍ട്ടുകളുണ്ട്.


You must read this ‘കാല്‍പ്പോളും പാരസെറ്റമോളും മെഡിക്കല്‍ സ്റ്റോറുകളില്‍ ഉള്ളിടത്തോളം കാലം പനി വിട്ട് പോകുന്നതെങ്ങനെ’; ജാതി സംവരണത്തെക്കുറിച്ച് തുറന്ന പോരുമായ് ട്രോള്‍ ഗ്രൂപ്പുകള്‍


ഇതിനു മുമ്പ് 2005ലും സമാനമായ വിവാഹം ജപ്പാന്‍ രാജകുടുംബത്തില്‍ നടന്നിരുന്നു. മാകോയുടെ അമ്മാവിയായ സയാകോ രാജകുമാരിയായിരുന്നു ആദ്യമായ് സാധാരണക്കാരിയായ് മാറിയ രാജകുടുംബാംഗം. അകിഹിതോയ്ക്ക് ശേഷം മകോ രാജകുമാരിയുടെ അമ്മാവനായ നറുഹിതോയാണ് അടുത്ത കിരീടാവകാശി. മകോയുടെ പിതാവും ഇളയ സഹോദരനും തുടര്‍ന്നുള്ള കിരീടാവകാശികളാണ്.

 

Advertisement