എഡിറ്റര്‍
എഡിറ്റര്‍
സാറാ ജോസഫിന് പിന്നാലെ ജാനുവും ഗീതാനന്ദനും ഷാജഹാനും ആം ആദ്മി പാര്‍ട്ടിയിലേക്ക്
എഡിറ്റര്‍
Monday 13th January 2014 10:28am

aam-admy-party

തിരുവനന്തപുരം: സാഹിത്യകാരി സാറാ ജോസഫിന് പിന്നാലെ ആദിവാസി ഗോത്രമഹാസഭ നേതാക്കളായ ജാനുവും ഗീതാനന്ദനും ആം ആദ്മി പാര്‍ട്ടിയില്‍ ചേരുന്നു.

ഇവര്‍ക്ക് പുറമെ പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്റെ മുന്‍ പെഴ്‌സണല്‍ സ്റ്റാഫംഗം ഷാജഹാനും ആം ആദ്മി പാര്‍ട്ടിയുടെ അംഗത്വമെടുക്കുന്നുണ്ട്.

കഴിഞ്ഞ ദിവസമാണ് സാഹിത്യകാരി സാറാ ജോസഫ് ആം ആദ്മി പാര്‍ട്ടിയില്‍ ചേര്‍ന്നത്.

കേരളത്തില്‍ ഇരുമുന്നണികളിലെയും രാഷ്ട്രീയപാര്‍ട്ടികള്‍ തുടരുന്ന ജനാധിപത്യവിരുദ്ധ പ്രവര്‍ത്തനശൈലിയില്‍ പ്രതിഷേധിച്ചായിരുന്നു ഇവരുടെ തീരുമാനം.

തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാനോ പാര്‍ട്ടി പദവി വഹിക്കാനോ ഇപ്പോള്‍ തീരുമാനമില്ലെന്നും ഇടതുപക്ഷ ചായ്‌വുള്ള രാഷ്ട്രീയമായിരുന്നു ഇതുവരെയെന്നും സാറാ ജോസഫ് വ്യക്തമാക്കിയിരുന്നു.

പാര്‍ട്ടി തൃശ്ശൂരില്‍ നടത്തിയ താലൂക്ക് ജനസഭയില്‍ വെച്ചാണ് സാറാ ജോസഫിന് അംഗത്വം നല്‍കിയത്. എം.ജി. റോഡിലെ ശ്രീചന്ദ്രാ ഹാളില്‍  തിങ്ങിനിറഞ്ഞ സദസിലായിരുന്നു സാറാ ജോസഫ് അംഗത്വമെടുത്തത്.

‘സ്വരാജിനായി ആം ആദ്മി പാര്‍ട്ടി’ എന്നെഴുതിയ തൊപ്പി പാര്‍ട്ടി സ്‌റ്റേറ്റ് കണ്‍വീനര്‍ മനോജ്പദ്മനാഭന്‍ സാറാജോസഫിനെ അണിയിച്ചു.  താലൂക്ക് ജനസഭയും അംഗത്വവിതരണവും നടന്നു. മനോജ്പദ്മനാഭന്‍ ഉദ്ഘാടനം ചെയ്തു.

Advertisement