kerala-karshakan

കേരള ഫാം ഇന്‍ഫര്‍മേഷന്‍ ബ്യൂറോ, കേരള കര്‍ഷന്‍ മാസിക എന്നിവയുടെ സഹായത്തോടെ ഡൂള്‍ ന്യൂസ് പ്രസിദ്ധീകരിക്കുന്നു.


മുറിച്ചെടുത്ത ജറേനിയം എത്രയും വേഗം വാറ്റിയെടുക്കണം. ആവി വാറ്റു നടത്തിയാല്‍ വെള്ളം ചേര്‍ത്ത് ജലവാറ്റു നടത്തുന്നതിനേക്കാള്‍ മികച്ച തൈലം കിട്ടും. ശരിയായ വിളവെടുപ്പു സമയം പാലിക്കുന്നത് ജറേനിയത്തില്‍ മുഖ്യമാണ്. ബോര്‍ബോണ്‍ ഇനങ്ങളാണ് ഏറ്റവും മുന്തിയ തൈലം തരുന്നത്. ഇലയിലാണ് പ്രധാനമായും തൈലം അടങ്ങിയിരിക്കുന്നത്.


jarenium-0001
black-line                          കിസ്സാന്‍ / ഡോ. ബേബി പി. സ്‌കറിയ, ഡോ. സാമുവല്‍ മാത്യു
black-line

 

ജറേനിയത്തില്‍ നിന്ന്  എടുക്കുന്ന തൈലം അത്തറുകളിലും സൗന്ദര്യവര്‍ദ്ധക വസ്തുക്കളിലും സുഗന്ധപദാര്‍ത്ഥങ്ങളിലും വ്യാപകമായി ഉപയോഗിക്കുന്നു. ‘പെലാര്‍ഗോണിയം ഗ്രാവിയോളന്‍സ്’ എന്ന് സസ്യനാമം. മേല്‍ത്തരം സോപ്പുകള്‍ക്ക് നല്ല സുഗന്ധം കിട്ടാന്‍ ജറേനിയത്തിന്റെ തൈലം ചേര്‍ക്കുക പതിവാണ്. ദക്ഷിണാഫ്രിക്കന്‍ രാജ്യങ്ങളിലാണ് ജറേനിയത്തിന്റെ പ്രധാന കൃഷി.

ഒരു വര്‍ഷം ഏതാണ്ട് 300 ടണ്ണോളം ജറേനിയം തൈലം വിപണിയിലെത്തുന്നുണ്ട്. ഏതാണ്ട് നാല്‍പത് വര്‍ഷം മുമ്പ് ഇന്ത്യയിലെ ഉയരം കൂടിയ തണുത്ത പ്രദേശങ്ങളില്‍ കൃഷി ചെയ്തു തുടങ്ങിയ ജറേനിയം ഇപ്പോള്‍ ഉത്തരേന്ത്യയില്‍ ഒരു പ്രമുഖ ശീതകാലവിളയായി കൃഷി ചെയ്യപ്പെടുന്നുണ്ട്.

ഏകദേശം ഒന്നര മീറ്റര്‍ വരെ ഉയരത്തില്‍ പടര്‍ന്നു പന്തലിക്കുന്ന ജറേനിയത്തിന്റെ ഇലകള്‍ക്ക് പുതിനയുടെ നല്ല വാസനയാണ്. ഇലഞെട്ടില്‍ നിന്ന് ഇലകള്‍ പ്രത്യേക ആകൃതിയില്ലാതെ പല ശാഖകളായി വളരും. ഉരുണ്ട തണ്ടുകളില്‍ നിറയെ ചെറുരോമങ്ങള്‍ കാണാം. ഇളം പര്‍പ്പിള്‍ നിറത്തില്‍ മൂന്നു മുതല്‍ ഏഴു വരെ പൂക്കള്‍ ഒരു പൂക്കുലയില്‍ വിരിയും. കായ് പിടിക്കുമെങ്കിലും മിക്ക ഇനങ്ങളിലും വിത്തുണ്ടാകാറില്ല. വിത്തുണ്ടായാല്‍ത്തന്നെ മുളച്ചുകിട്ടാന്‍ വളരെ പ്രയാസവുമാണ്.

10001500 മീറ്റര്‍ വരെ മഴയും കുറഞ്ഞ തോതില്‍ അന്തരീക്ഷ ബാഷ്പവുമുള്ള തണുത്ത കാലാവസ്ഥയുമാണ് ജറേനിയത്തിന്റെ വളര്‍ച്ചയ്ക്കു അഭികാമ്യം. സമുദ്രനിരപ്പില്‍ നിന്ന് 1000 മുതല്‍ 2100 മീറ്റര്‍ വരെ ഉയരത്തിലുള്ള പ്രദേശങ്ങളില്‍ നന്നായി വളരും. മണ്ണ് നല്ല നീര്‍വാര്‍ച്ചയുള്ളതാകണം. വേരോ തണ്ടോ മുറിച്ചു നട്ട് തൈകള്‍ ഉണ്ടാക്കാം. ഇളംതണ്ടുപയോഗിച്ചാല്‍ വേഗം വേരുപിടിക്കും. ഐ.എ.എ. അല്ലെങ്കില്‍ ഐ.ബി.എ.  ലായനിയില്‍ മുറിഭാഗം മുക്കിനട്ടാല്‍ വേഗം വേരുപിടിപ്പിക്കാം.

jarenium-01വേരുപിടിച്ച തൈകള്‍ രണ്ടുമാസം പ്രായമാകുമ്പോള്‍ 60ഃ40 സെ.മീ. അകലത്തില്‍ നടാം. നടുന്ന സ്ഥലം ഏക്കറിന് 45 ടണ്‍ വരെ ചാണകമോ കമ്പോസ്റ്റോ ചേര്‍ത്ത് ഒരുക്കണം. അടിവളമായി ഏക്കറൊന്നിന് 35 കിലോ യൂറിയ, 100 കിലോ സൂപ്പര്‍ഫോസ്‌ഫേറ്റ്, 25 കിലോ പൊട്ടാഷ് ചേര്‍ക്കുക. ഓരോ വിളവെടുപ്പും കഴിഞ്ഞും 35 കിലോ യൂറിയ ചേര്‍ക്കുക. സൂക്ഷ്മ മൂലകങ്ങളായ ചെമ്പും മോളിബ്ഡിനവും ഏക്കറിന് യഥാക്രമം 8 കിലോയും 1 കിലോയും വര്‍ഷത്തില്‍ മൂന്നോ നാലോ പ്രാവശ്യമായി ഇട്ടുകൊടുക്കണം.

ജറേനിയം പറിച്ചുനട്ട് ആദ്യദിനങ്ങളില്‍ എല്ലാ ദിവസവും, പിന്നീടുള്ള രണ്ടാഴ്ചത്തേക്ക് ഒന്നിടവിട്ടും മറ്റു സമയങ്ങളില്‍ ആഴ്ചയിലൊരിയ്ക്കലും നനയ്ക്കണം. ജറേനിയം തൈകള്‍ക്ക് പറിച്ചുനട്ടു 20ാം ദിവസവും 40ാം ദിവസവും കള നീക്കണം. നട്ട് 4 മാസം കഴിയുമ്പോള്‍ ആദ്യവിളവെടുക്കാം. അപ്പോള്‍ താഴെയുള്ള ഇലകള്‍ക്ക് ഇളം മഞ്ഞ നിറമായി ഏതാണ്ട് റോസാപ്പൂവിന്റെ ഗന്ധം കിട്ടും. ഏതാണ്ട് 20 സെ.മീ ഉയരത്തില്‍ വച്ച്  വേണം ഇല തണ്ടോടെ മുറിക്കാന്‍.

ഇലയെടുത്തശേഷം ഇടയിളക്കലും, വളംചേര്‍ക്കലും നനയും തുടരാം. ഓരോ നാലുമാസം കൂടുമ്പോഴും വിളവെടുക്കാം. ഇങ്ങനെ ഒരു വിള 56 വര്‍ഷം നിലനില്‍ക്കും. ഒരു ഏക്കറില്‍ നിന്ന് ഏതാണ്ട് 6 ടണ്ണോളം വിളവ് ഒരു വര്‍ഷം ലഭിക്കും. ‘ബോര്‍ബോണ്‍’, സിംപവാന്‍ എന്നിവ അത്യുത്പാദനശേഷിയേറിയ ഇനങ്ങളാണ്. ഇവയില്‍ നിന്ന് 2025% അധികവിളവും നല്ല തൈലവും കിട്ടും.

മുറിച്ചെടുത്ത ജറേനിയം എത്രയും വേഗം വാറ്റിയെടുക്കണം. ആവി വാറ്റു നടത്തിയാല്‍ വെള്ളം ചേര്‍ത്ത് ജലവാറ്റു നടത്തുന്നതിനേക്കാള്‍ മികച്ച തൈലം കിട്ടും. ശരിയായ വിളവെടുപ്പു സമയം പാലിക്കുന്നത് ജറേനിയത്തില്‍ മുഖ്യമാണ്. ബോര്‍ബോണ്‍ ഇനങ്ങളാണ് ഏറ്റവും മുന്തിയ തൈലം തരുന്നത്. ഇലയിലാണ് പ്രധാനമായും തൈലം അടങ്ങിയിരിക്കുന്നത്.

ജറേനിയം 34 മണിക്കൂര്‍ വാറ്റുമ്പോള്‍ 0.1 മുതല്‍ 0.15% വരെ തൈലം ലഭിക്കും. ഒരു ഹെക്ടര്‍ കൃഷിയില്‍ നിന്ന് ഏതാണ്ട് 20 കിലോ വരെ തൈലം ഒരു വര്‍ഷം ലഭിക്കും. ഏറ്റവും കൂടിയാല്‍ 60 കിലോ വരെ ലഭിക്കും. വാറ്റിയ തൈലം അരിച്ചെടുത്ത് വായു കടക്കാത്ത അലൂമിനിയം കുപ്പികളില്‍ സൂക്ഷിക്കണം. ശരിയായി സൂക്ഷിച്ചാല്‍ കാലപ്പഴക്കം ഏറുന്തോറും തൈലത്തിന് റോസ് സുഗന്ധം കൂടിവരും