സംഗീത നാടക പരിപാടിയായ ഗ്ലീയിലൂടെ കഴിഞ്ഞ വര്‍ഷം മികച്ച സഹനടിയ്ക്കുള്ള പ്രൈംടൈം എമ്മി അവാര്‍ഡ് നേടി ജെയ്ന്‍ ലിഞ്ച് ഇത്തവണത്തെ പ്രൈംടൈം 2011 ചടങ്ങില്‍ മുഖ്യാഥിതിയാവുന്നു.

സെപ്റ്റംബര്‍ 18ന് ലോസ് ആഞ്ചല്‍സിലാണ് അവാര്‍ഡ് ദാന ചടങ്ങ്. തനിക്ക് കിട്ടിയ ഏറ്റവും വലിയ നേട്ടം എന്നാണ് ലിഞ്ച് ഈ ക്ഷണത്തെ വിശേഷിപ്പിച്ചത്. തന്റെ കഴിവിന്റെ പരമാവധിയും ഉപയോഗപ്പെടുത്തി ചടങ്ങ് ഗംഭീരമാക്കാന്‍ ശ്രമിക്കുമെന്നും അവര്‍ പറഞ്ഞു.

ഇത്തവണത്തെ പ്രൈംടൈം എമ്മിയില്‍ അതിഥിയാവാന്‍ എന്ത്‌കൊണ്ടും അര്‍ഹയാണ് ജെയ്‌നെന്ന് അവാര്‍ഡ് പരിപാടിയുടെ എക്‌സിക്യുട്ടീവ് പ്രൊഡ്യൂസര്‍ മാര്‍ക്ക് ബണ്ണറ്റ് പറഞ്ഞു. ജെയ്‌നിനെയല്ലാതെ മറ്റൊരാളെ ഇത്തവണത്തെ എമ്മിയ്ക്കുവേണ്ടി കണ്ടെത്താന്‍ തനിക്ക് കഴിയില്ലെന്നും ബണ്ണന്‍ തുറന്നടിച്ചു.

63ാമത് എമ്മി അവാര്‍ഡുകള്‍ക്കുവേണ്ടി നാമനിര്‍ദേശം ചെയ്യപ്പെട്ടവരെ ജൂലൈ 14ന് പ്രഖ്യാപിക്കും. കഴിഞ്ഞവര്‍ഷം ജിമ്മി ഫാലണായിരുന്നു ചടങ്ങില്‍ മുഖ്യാതിഥിയായിരുന്നത്.