Categories

സിംഗൂരില്‍ നിന്നും നന്ദിഗ്രാമില്‍ നിന്നും പാഠമുള്‍ക്കൊള്ളാന്‍ ഇടതുപക്ഷം തയാറാകണം; പുതുവൈപ്പിലെ പൊലീസ് നരനായാട്ടില്‍ വിമര്‍ശനവുമായി സി.പി.ഐ മുഖപത്രം

തിരുവനന്തപുരം: പുതുവൈപ്പ് എല്‍.പി.ജി ടെര്‍മിനലിനെതിരെ നടന്നുവന്ന ജനകീയ സമരത്തിനു നേരെ ഉണ്ടായ പൊലീസ് നടപടിയെ രൂക്ഷമായി വിമര്‍ശിച്ച് സി.പി.ഐ മുഖപത്രം ജനയുഗം. പുതുവൈപ്പിലെ പൊലീസിന്റെ നടപടി എല്‍.ഡി.എഫിന്റെ നയങ്ങളെ വികൃതവും അപഹാസ്യവുമാക്കിയെന്ന് ജനയുഗത്തിന്റെ മുഖപ്രസംഗം കുറ്റപ്പെടുത്തി.

സര്‍ക്കാരിന്റെ പൊലീസ് നയം മുഖ്യമന്ത്രി പ്രവൃത്തിയിലൂടെ കാണിച്ച് കൊടുക്കണം. സിംഗൂരില്‍ നിന്നും നന്ദിഗ്രാമില്‍ നിന്നും പാഠമുള്‍ക്കൊള്ളാന്‍ ഇടതുപക്ഷം തയാറാകണമെന്ന് ജനയുഗം വ്യക്തമാക്കി. പോലീസ് അതിക്രമത്തെക്കുറിച്ച് നിഷ്പക്ഷവും സമഗ്രവുമായ അന്വേഷണം വേണമെന്നും കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്നും മുഖപ്രസംത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.


Also Read: ‘എന്റെ സാറേ അതൊരു ഒന്നൊന്നര വരവായിരുന്നു…’; അലിയ ഭട്ടിനേയും സോനം കപൂറിനേയും ജാക്വലിനേയും ഒറ്റയടിക്ക് പിന്നിലാക്കി കിംഗ് ഖാന്റെ രാജകുമാരി സുഹാന


നേരത്തെ, പൊലീസ് നടപടി എല്‍.ഡി.എഫ് സര്‍ക്കാരിന്റെ നയത്തിന്റെ പ്രതിച്ഛായ തകര്‍ക്കുന്നതാണെന്നും നരനായാട്ടിന് ഉത്തരവാദികളായ ഉദ്യോഗസ്ഥരുടെ പേരില്‍ നടപടിയെടുക്കണമെന്നും സി.പി.ഐ സെക്രട്ടറി കാനം രാജേന്ദ്രന്‍ പറഞ്ഞിരുന്നു.

ഹൈക്കോടതി ഉത്തരവിന്റെ പേരില്‍ പൊലീസ് കാണിച്ചത് ക്രൂരതയാണെന്നും ജാഥയുടെ പിന്നാലെ പോയി അടിക്കുന്ന പൊലീസ് എല്‍.ഡി.എഫിനേയും സര്‍ക്കാരിന്റെ പൊലീസ് നയത്തേയും അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ജനയുഗം മുഖപ്രസംഗത്തില്‍ ശക്തമായ വിമര്‍ശനം രേഖപ്പെടുത്തിയത്.