Categories

തിരക്കും ഉന്തും തള്ളും ; കെജ്‌രിവാളിന്റെ ജനതാ ദര്‍ബാര്‍ പരിപാടി അലങ്കോലപ്പെട്ടു

kejriwal-new-2

ന്യൂദല്‍ഹി: ജനങ്ങളുടെ പരാതി നേരിട്ട് കേള്‍ക്കാനായി മുഖ്യമന്ത്രി ##അരവിന്ദ് കെജ്‌രിവാളും മന്ത്രിമാരും ഇന്ന് നടത്തിയ ജനസമ്പര്‍ക്ക പരിപാടി പിരിച്ചുവിട്ടു.

പരാതിയുമായി എത്തിയ ജനങ്ങളുടെ തിരക്ക് നിയന്ത്രണാതീതമായതുകാരണമാണ് പരിപാടി സര്‍ക്കാര്‍ താത്ക്കാലികമായി അവസാനിപ്പിച്ചത്.

തിരക്കിനൊത്ത് സൗകര്യമില്ലാതിരുന്നതാണ് പരിപാടി അലങ്കോലമാകാന്‍ കാരണം. ദല്‍ഹി സെക്രട്ടേറിയറ്റായിരുന്നു ജനസമ്പര്‍ക്ക വേദി. തിരക്കിനെത്തുടന്ന് കെജ്‌രിവാളിന് പരിപാടി ഇടയ്ക്ക് അവസാനിപ്പിക്കേണ്ടി വരികയായിരുന്നു.

പരാതി കേള്‍ക്കാന്‍ മന്ത്രിമാരെത്തി അല്‍പ്പ സമയം കഴിഞ്ഞപ്പോള്‍ തന്നെ വന്‍ജനത്തിരക്കായി. ബാരിക്കേഡുകള്‍ തീര്‍ത്ത് ജനത്തെ നിയന്ത്രിക്കാന്‍ പോലീസും സുരക്ഷാ ഉദ്യോഗസ്ഥരും ശ്രമിച്ചിട്ടും പരാജയപ്പെട്ടു.

സംഗതി നിയന്ത്രണവിധേയമായതോടെ സുരക്ഷാ ഉദ്യോഗസ്ഥര്‍ അരവിന്ദ് കെജ് രിവാളിനെ ദര്‍ബാര്‍ വേദിയില്‍ നിന്നും മാറ്റി.

ഇത്രയും ആളുകള്‍ എത്തുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്നും താന്‍ വിട്ടു നിന്നില്ലെങ്കില്‍ തിക്കും തിരക്കുമുണ്ടായി ജനങ്ങള്‍ക്ക് അപകടമുണ്ടാകുമായിരുന്നുവെന്നും കെജ്‌രിവാള്‍ പിന്നീട് പ്രതികരിച്ചു.

സംഘാടനത്തില്‍ പിഴവുണ്ടായെന്നും അതിന് എല്ലാവരോടും മാപ്പ് ചോദിക്കുന്നതായും പറഞ്ഞ് കെജ് രിവാള്‍ മടങ്ങിപ്പോയി.

ഏകദേശം 50,000 ത്തോളം ജനങ്ങള്‍ പരിപാടിക്കെത്തിയെന്നാണ് പോലീസ് കണക്ക്.

മറ്റ് മന്ത്രിമാര്‍ക്കൊപ്പം മുഖ്യമന്ത്രിയും ജനങ്ങളുടെ പരാതി കേള്‍ക്കുന്ന രീതിയിലായിരുന്നു പരിപാടി സംഘടിപ്പിച്ചത്. എല്ലാ ശനിയാഴ്ചകളിലും ദല്‍ഹി സെക്രട്ടേറിയറ്റില്‍ രാവിലെ ഒമ്പതര മുതല്‍ 11 മണി വരെയാണ് ജനസമ്പര്‍ക്ക പരിപാടി.

ദല്‍ഹി സെക്രട്ടറിയേറ്റിന്റെ വി.ഐ.പി ഗേറ്റ് ഉള്‍പ്പെടെ ജനങ്ങള്‍ക്ക് ഇന്ന് തുറന്ന് കൊടുക്കേണ്ടി വന്നിരുന്നു.

Tagged with:


‘ഹേ ഗൂഢാലോചനക്കാരെ നിങ്ങള്‍ക്ക് സഖാവിനെ കൊല്ലാനാവും, പക്ഷേ ചതി കൊണ്ട് തോല്‍പ്പിക്കാനാകില്ല’; ആശുപത്രിക്കിടക്കയില്‍ നിന്ന് കൈചുരുട്ടി മുദ്രാവാക്യം വിളിച്ച് ഉമ്മന്‍ ചാണ്ടിയുടെ നാട്ടുകാരി

കോട്ടയം: കേരളം ആകാംഷയോടെയായിരുന്നു ലാവ്‌ലിന്‍ കേസിലെ ഹൈക്കോടതി വിധിയ്ക്ക് കാത്തിരുന്നത്. ഒടുവില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ കുറ്റവിമുക്തനാണെന്ന കോടതി പ്രഖ്യാപിച്ചു. പിണറായിയുടെ വിജയത്തില്‍ പാര്‍ട്ടിക്കാരായവരും അല്ലാത്തവരുമൊക്കെ ആഹ്ലാദിച്ചു. എന്നാല്‍ അവരില്‍ നിന്നെല്ലാം വ്യത്യസ്തയായ ഒരാള്‍ ഉണ്ടായിരുന്നു അതും മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ മണ്ഡലമാ

‘എത്രയെത്ര വാര്‍ത്താബോംബുകള്‍ പൊട്ടിച്ചിട്ടുണ്ട് പഹയന്‍മാരേ നിങ്ങള്‍.!; ധൈര്യമുണ്ടോ ആ വാര്‍ത്തകളൊക്കെ ഒന്നുകൂടി തനിച്ചിരുന്നു കേള്‍ക്കാന്‍ ?’; ലാവ്‌ലിന്‍ വിധിയില്‍ മാധ്യമങ്ങളോട് ടി.എം ഹര്‍ഷന്‍

കോഴിക്കോട്: ലാവ്‌ലിന്‍ കേസില്‍ മുഖ്യമന്ത്രി പിണറായി വിജയനെ കുറ്റവിമുക്തനാക്കി കൊണ്ടുള്ള വിധി ശരിവെച്ച ഹൈക്കോടതി വിധിയില്‍ പ്രതികരണവുമായി മാധ്യമ പ്രവര്‍ത്തകനായ ടി.എം ഹര്‍ഷന്‍.'പ്രമുഖ' ചാനലുകളിലെ പ്രമുഖറിപ്പോര്‍ട്ടര്‍മാര്‍ ചാനല്‍ ലൈബ്രറികളിലേയ്ക്ക് ചെല്ലണം. ഫയലില്‍ 'ലാവലിന്‍' എന്ന് സേര്‍ച്ച് ചെയ്താല്‍ പഴയ വാര്‍ത്തകള്‍ അടപടലേ ഇടിഞ്ഞുവീണുകിട്ടും. ഓരോന്നും കണ്ടുന