എഡിറ്റര്‍
എഡിറ്റര്‍
ജനസമ്പര്‍ക്ക പരിപാടി രാജഭരണകാലത്തെ ഓര്‍മ്മപ്പെടുത്തുന്നു: കോടിയേരി
എഡിറ്റര്‍
Tuesday 12th November 2013 9:00am

kodiyeri580-2

പാലക്കാട്: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ജനസമ്പര്‍ക്ക പരിപാടി  രാജഭരണകാലത്തെയാണ് ഓര്‍മ്മപ്പെടുത്തുന്നതെന്ന് പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്‍.

രാജാവും കുറച്ച് പ്രജകളുമാണ് ഈ ജനസമ്പര്‍ക്ക പരിപാടിയില്‍ ഉള്ളത്. രാജാവിനെ കാണുന്നവര്‍ക്ക് ആശ്വാസം ലഭിക്കും. മുഖ്യമന്ത്രിയെ കാണാന്‍ കഴിയാത്ത മഹാഭൂരിപക്ഷം അര്‍ഹതപ്പെട്ട നിരാലംബര്‍ക്ക് നീതി നിഷേധിക്കുകയാണ് ഇതിലൂടെയെന്നും കോടിയേരി കുറ്റപ്പെടുത്തി

പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള വോട്ടുപിടിത്തമാണ് ഇത്. രോഗികള്‍ക്ക് ധനസഹായം നല്‍കുന്നത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നാണ്.

രോഗികള്‍ക്ക് സര്‍ക്കാര്‍ പൊതു ആശ്വാസ പദ്ധതി പ്രഖ്യാപിക്കുകയാണ് വേണ്ടത്. ഇതിന് പൊതു ഉത്തരവ് പ്രഖ്യാപിക്കണം. ഇതല്ലാതെ അവശരായ രോഗികളെ ജില്ലാകേന്ദ്രങ്ങളിലേക്ക് വിളിച്ചു വരുത്തുകയല്ല വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

മുഖ്യമന്ത്രി രാജിവയ്ക്കണമെന്നാവശ്യപ്പെട്ടുള്ള എല്‍.ഡി.എഫിന്റെ പ്രക്ഷോഭ പരിപാടികള്‍ ഡിസംബര്‍ ഒമ്പതുമുതല്‍ മുഖ്യമന്ത്രിയുടെ വീടിന് മുന്നിലേക്ക് മാറ്റും.

ഓരോദിവസം ഓരോ നിയോജകമണ്ഡലങ്ങളിലെ പ്രവര്‍ത്തനകരെയാണ് നിയോഗിക്കുകയെന്നും കോടിയേരി വ്യക്തമാക്കി.

ഉമ്മന്‍ചാണ്ടിയുടെ കാറിനുനേരയുണ്ടായ കല്ലേറിനെക്കുറിച്ച്് എല്‍.ഡി.എഫ്് അധികാരത്തിലെത്തിയാല്‍ കേസ് പുനരന്വേഷണം നടത്തി ശരിയായ പ്രതികളെ കണ്ടെത്തുമെന്നും കോടിയേരി പറഞ്ഞു

മുഖ്യമന്ത്രിയുടെ കാറില്‍ കെ.പി.സി.സി സെക്രട്ടറി ടി.സിദ്ധിക് ഉണ്ടായിരുന്നത് ദുരൂഹത വര്‍ധിപ്പിക്കുന്നതാണെന്നും കാറിന്റെ രണ്ട് ചില്ലുകളും തകര്‍ന്നതിനാല്‍ കല്ല് അത്ഭുത കല്ലാണെന്നും കോടിയേരി പരിഹസിച്ചു.

Advertisement